X

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വി ; നേതാവിന് പ്രവര്‍ത്തകരുടെ പൊരിഞ്ഞ തല്ല്

ദേശീയ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ പരാജയം ചര്‍ച്ചചെയ്യാന്‍ വിളിച്ച ചേര്‍ത്ത യോഗത്തില്‍ മുതിര്‍ന്ന നേതാവിന് പാര്‍ട്ടി പ്രവര്‍ത്തകരുടെ വക പൊരിഞ്ഞ തല്ല്. മഹാരാഷ്ട്രയിലെ ബിഎസ്പി സംസ്ഥാന നേതാവ് സന്ദീപ് താജ്‌നെയ്ക്കാണ് മര്‍ദനമേല്‍ക്കേണ്ടി വന്നത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മായാവതി വരെ സംസ്ഥാനത്ത് എത്തിയിരുന്നു. സംസ്ഥാനത്ത് ബിഎസ്പിയുടെ അവസ്ഥ പരിതാപകരമാണ്. 2014 ലെ തിരഞ്ഞെടുപ്പിനേക്കാള്‍ വളരെ കുറവ് വോട്ട് ശതമാനം മാത്രമാണ് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേടിയത്.

സംഭവത്തിന്റെ വീഡിയോ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. സംഘം ചേര്‍ന്ന് നേതാവിനെ വളഞ്ഞ രോഷാകുലരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ സന്ദീപിന്റെ ഷര്‍ട്ട് വലിച്ചു കീറുന്നതും വാതിലിനടുത്തേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന സന്ദീപിനെയും ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന് സന്ദീപിനെ പ്രവര്‍ത്തകര്‍ കസേരയെടുത്ത് തല്ലാനോടിക്കുന്നതും വീഡിയോയിലുണ്ട്.

Test User: