തിരുവനന്തപുരം: യു.എ.ഇ സന്ദര്‍ശിക്കുന്ന കേരളത്തിലെ ബി.എസ്.എന്‍.എല്‍ ഉപഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത. ബി.എസ്.എന്‍.എല്‍ കേരള സര്‍ക്കിള്‍ ഉപഭോക്താക്കള്‍ക്കായി യു.എ.ഇയിലെ എത്തിസലാത് നെറ്റ്വര്‍ക്കില്‍ അന്തര്‍ദേശീയ റോമിംഗ് സേവനം ആരംഭിച്ചു.
ഇനി മുതല്‍ ബി.എസ്.എന്‍.എല്‍ കേരള സര്‍ക്കിളിലെ പോസ്റ്റ് പെയ്ത്, പ്രീപെയ്ത് ഉപഭോക്താക്കള്‍ക്ക് സിം മാറാതെ തന്നെ യു.എ.ഇയില്‍ അന്താരാഷ്ട്ര റോമിംഗ് സേവനങ്ങള്‍ ലഭ്യമാകും. കോളുകള്‍, എം.എസ്.എം, ഡാറ്റാ സര്‍വീസുകള്‍ എന്നിവയിലേക്ക് തടസമില്ലാത്ത സേവനങ്ങള്‍ ഇതിലൂടെ ഉറപ്പാകും.
സെക്യൂരിറ്റി ഡെപ്പോസിറ്റുള്ള പോസ്റ്റ്‌പെയ്ത് സിമ്മുകാര്‍ക്ക് യു.എ.ഇയില്‍ ഈ സിം തുടരാം. ടോപ്പ്അപ്പ് ബാലന്‍സുള്ള പ്രീപെയ്യുകാര്‍ക്ക് മൂന്ന് മാസത്തേക്ക് 167 രൂപയുടെയോ ഒരു മാസത്തേക്ക് 57രൂപയുടെയോ ഇന്റ്റര്‍നാഷണല്‍ റോമിംഗ് റീചാര്‍ജ് ചെയ്യും സിം ഉപയോഗിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബി.എസ്.എന്‍.എല്‍ കസ്റ്റമര്‍ കെയര്‍ സന്ദര്‍ശിക്കുക.