X
    Categories: tech

പ്ലാനുകളുടെ വാലിഡിറ്റിയില്‍ മാറ്റം വരുത്തി ബിഎസ്എന്‍എല്‍; 24 ജിബി ഡാറ്റയും സൗജന്യകോളും

ബിഎസ്എന്‍എല്‍ ഓഗസ്റ്റിലാണ് 1499 രൂപയുടെ വാര്‍ഷിക പ്ലാന്‍ അവതരിപ്പിച്ചത്. സെപ്റ്റംബര്‍ ഒന്ന് മുതല്‍ 90 ദിവസത്തിനുള്ള റീച്ചാര്‍ജ് ചെയ്യുന്നവര്‍ക്ക് അധിക വാലിഡിറ്റി കമ്പനി വാഗ്ദാനം ചെയ്തിരുന്നു. ഇതുവഴി 395 ദിവസമാണ് പ്ലാനില്‍ വാലിഡിറ്റി ലഭിച്ചത്. എന്നാല്‍ ഇപ്പോള്‍ അത് 365 ദിവസമായി പരിമിതപ്പെടുത്തി.

1499 രൂപയുടെ വാര്‍ഷിക പ്ലാനില്‍ 24 ജിബി ഡാറ്റ 365 ദിവസത്തെ വാലിഡിറ്റിയില്‍ ഉപയോഗിക്കാനാവും. 250 മിനിറ്റ് എഫ്‌യുപിയോട് കൂടിയ അണ്‍ലിമിറ്റഡ് കോളിങ്. 100 സൗജന്യ എസ്എംഎസ്. ബിഎസ്എന്‍എല്‍ വെബ്‌സൈറ്റില്‍ നിന്ന് പ്ലാന്‍ ലഭിക്കും. പേടിഎം, ഫോണ്‍പേ എന്നിവയില്‍ നിന്നും റീച്ചാര്‍ജ് ചെയ്യാം.

ബിഎസ്എന്‍എല്‍ നല്‍കുന്ന മറ്റൊരു വര്‍ഷിക പ്ലാന്‍ ആണ് 1999 രൂപയുടേത്. ഇതില്‍ പ്രതിദിനം മൂന്ന് ജിബി ഡാറ്റ ലഭിക്കും. 365 ദിവസമാണ് വാലിഡിറ്റി. ദിവസേന 100 എംഎംഎസ്. പ്രതിദിനം 250 മിനിറ്റ് എഫ് യുപിയോട് കൂടിയ സൗജന്യ കോളിങ്. ഇറോസ് നൗ സബ്‌സ്‌ക്രിപ്ഷന്‍ എന്നിവ ലഭിക്കും.

പിവി365 പ്ലാന്‍: ഈ പ്ലാനില്‍ 250 മിനിറ്റ് എഫ് യുപി പരിധിയോടുകൂടിയുള്ള സൗജന്യ വോയ്‌സ് കോള്‍, പ്രതിദിനം രണ്ട് ജിബി ഡാറ്റ എന്നിവ ലഭിക്കും. 365 ദിവസമാണ് വാലിഡിറ്റി. നൂറ് എസ്എംഎസും ലഭിക്കും. 60 ദിവസം വാലിഡിറ്റിയുള്ള സമ്മാനങ്ങളും ഇതില്‍ ലഭിക്കും.

ബിഎസ്എന്‍എല്‍ എസ്ടിവി 998: ഈ സ്‌പെഷ്യല്‍ താരിഫ് വൗച്ചറില്‍ ഉപയോക്താവിന് ദിവസേന രണ്ട് ജിബി ഡാറ്റ, രണ്ട് മാസത്തേക്ക് റിങ്‌ടോണ്‍ എന്നിവ ലഭിക്കും. 240 ദിവസമാണ് ഇതിന്റെ വാലിഡിറ്റി. ഇവ കൂടാതെ 199 രൂപ, 798 രൂപ, 999 രൂപ എന്നിങ്ങനെ പുതിയ പോസ്റ്റ് പെയ്ഡ് പ്ലാനുകളും ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിട്ടുണ്ട്.

 

Test User: