ന്യൂഡല്‍ഹി: റിലയന്‍സിന്റെ ജിയോ സൗജന്യ സേവനം നീട്ടിയതോടെ അങ്കലാപ്പിലായിരിക്കുന്നത് മറ്റു മൊബൈല്‍ കമ്പനികളാണ്. കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ബി.എസ്.എന്‍.എല്‍ മുതല്‍ മറ്റു സ്വകാര്യ കമ്പനികള്‍ വരെ ഓഫറുകളുമായി തങ്ങളുടെ ഉപഭോക്താക്കളെ പിടിച്ചുനിര്‍ത്താനുള്ള ശ്രമത്തിലാണ്. 149 രൂപയുടെ പ്ലാനുമായി ബി.എസ്.എന്‍.എല്‍ രംഗത്ത് എത്തിക്കഴിഞ്ഞു.
ഈ പ്ലാന്‍ പ്രകാരം റിചാര്‍ജ് ചെയ്താല്‍ ലോക്കല്‍,നാഷണല്‍ കോള്‍ സൗജന്യമായി ലഭിക്കും. ഒപ്പം 300 എം.ബി നെറ്റ് ഡാറ്റ, എന്നിവയും ലഭിക്കും. ഒരു മാസത്തേക്കാണ് പ്ലാന്‍. പുതിയ കണക്ഷന്‍ എടുക്കുന്നവര്‍ക്കും ഈ ഓഫര്‍ ലഭിക്കുമെന്ന് ചെയര്‍മാന്‍ അനൂപം ശ്രീവാസ്തവ പറഞ്ഞു. 2017 മുതലാണ് ഈ ഓഫര്‍ നിലവില്‍ വരിക. സെപ്തംബര്‍ അഞ്ചിനാണ് നെറ്റ്, കോള്‍ എന്നിവ സൗജന്യമാക്കി ജിയോ പുറത്തിറങ്ങിയത്.
ഓഫറിന് പുതിയ പേര് നല്‍കി മാര്‍ച്ച് വരെ നീട്ടുകയായിരുന്നു. ജിയോ സേവനം നീട്ടിയതോടെ ഉപഭോക്താക്കളെ നഷ്ടമാകുമോ എന്ന ആശങ്കയിലാണ് സ്വകാര്യ കമ്പനികള്‍. ഓഫര്‍ നല്‍കി പിടിച്ചുനിര്‍ത്താനുള്ള ശ്രമങ്ങള്‍ ഇതിനകം ആവര്‍ ആരംഭിച്ചുകഴിഞ്ഞു.