X

ആകർഷക പ്ലാനുകളുമായി ബി എസ് എൻ എൽ; 398 രൂപയുടെ പരിധിയില്ലാത്ത ഡാറ്റാ ആനുകൂല്യവും കോളുകളും

പുതിയ പ്രത്യേക താരിഫ് വൗച്ചർ (എസ് ടി വി) ബി എസ് എൻ എൽ ഉടൻ പുറത്തിറക്കും. ഇത് എഫ് യു പി പരിധിയും പരിധിയില്ലാത്ത ഡാറ്റാ ആനുകൂല്യങ്ങളും നൽകാനാണ് പദ്ധതി. പ്രീപെയ്ഡ് വൗച്ചർ 30 ദിവസത്തെ വാലിഡിറ്റിയുള്ള 100 എസ്.എം.എസും സൗജന്യമായി നൽകും. ടെലകോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) അടുത്തിടെ ഇന്റർ കണക്ഷൻ ഉപയോഗ ചാർജുകൾ നിർത്തലാക്കിയതിന് തുടർന്ന് ജിയോ എല്ലാ നെറ്റ് വർക്കിലേക്കും എല്ലാ ആഭ്യന്തര കോളുകളും സൗജന്യമാക്കിയിരുന്നു. ഇപ്പോൾ ഈ വഴിയിലാണ് ബി എസ് എൻ എല്ലും. എഫ് യു പി പരിധി ഉപേക്ഷിക്കുകയാണെന്നും ജനുവരി പത്ത് മുതൽ പരിധിയില്ലാത്ത വോയ്‌സ് കോളിംഗ് ആനുകൂല്യങ്ങൾ നൽകുമെന്നും ബി എസ് എൻ എല്ലും വ്യക്തമാക്കുന്നു. ഇതിനായി പ്ലാൻ വൗച്ചറുകൾ, എസ് ടി വി, കോംബോ വൗച്ചറുകൾ എന്നിവക്ക് പരിധിയില്ലാത്ത കോളുകൾ ലഭിക്കും.

പ്രത്യേക താരിഫ് വൗച്ചർ 30 ദിവസത്തെ വാലിഡിറ്റിയുള്ള 100 എസ് എം എസുംസൗജന്യമായിരിക്കും. ഡൽഹി, മുംബൈ എന്നിവിടങ്ങളിലെ എം ടി എൻ എൽ നെറ്റ് വർക്ക് റോമിംഗ് ഏരിയ ഉൾപ്പടെയുള്ള ഹോം, ദേശീയ റോമിംഗുകളിൽ പ്രതിദിനം സൗജന്യ എസ് എം എസ് ബാധകമാണ്. ഈ പദ്ധതി ട്രായിയുടെ പുതിയ ഭേദഗതി ഉത്തരവിന് കീഴിലായിരിക്കും. 2021 ജനുവരി പത്ത് മുതലാണ് ഇത് പ്രാബല്യത്തിലാകുന്നത്.

ഇതിന് പുറമെ പ്രത്യേക ദിവസങ്ങളിൽ ഉപയോക്താക്കളിൽ നിന്ന് അടിസ്ഥാന താരിഫ് ഈടാക്കാൻ ഉപയോഗിച്ചിരുന്ന ബ്ലാക്ക് ഔട്ട് ദിവസങ്ങൾ നീക്കം ചെയ്യുമെന്നും ബി എസ് എൻ എൽ പ്രഖ്യാപിച്ചു. ബി എസ് എൻ എൽ അടുത്തിടെ 199 രൂപയ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചിരുന്നു. ഇത് 30 ദിവസ്‌തെ വാലിഡിറ്റിക്കായി 2 ജിബി ഡാറ്റയും കോളിംഗ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. നിലവിൽ ഇത് 250 മിനിറ്റ് എഫ്.യു.പി പരിധിയിൽ വരുന്നതാണ്.

2021 ജനുവരി 10 മുതൽ റീചാർജ്ജ് ചെയ്യുന്നവർക്കായി ഈ പ്ലാനുകൾ പരിഗണിക്കാം

മൂന്ന് മാസത്തേക്ക് 449 രൂപ വിലയുള്ള പ്രൊമോഷണൽ ബ്രോഡ്ബാൻഡ് പ്ലാനുകളുടെ ലഭ്യതയും വിപുലീകരിച്ചിട്ടുണ്ട്. ഈ പ്ലാനുകൾ 2021 മാർച്ച് 4 വരെ ലഭ്യമാണ്. കൂടാതെ പതിവ് ബ്രോഡ്ബാൻഡ് പ്ലാനുകളിൽ ബി എസ് എൻ എൽ, എഫ് യു പിക്ക് ശേഷമുള്ള വേഗതയും വർധിപ്പിച്ചു. പ്രമോഷണൽ പ്ലാനുകൾക്ക് മുൻപത്തെ പോലെ തന്നെ പോസ്റ്റ് എഫ് യു പി പരിധികളുണ്ട്. 500 മുതൽ 650 രൂപ വരെയുള്ള റഗുലർ ബ്രോഡ്ബാൻഡ് പ്ലാനുകൾക്ക് 2 എം ബി പി എസ് പോസ്റ്റ് എഫ് യു പി വേഗതയും ലഭിക്കും. 651 മുതൽ 799 രൂപ വരെ വിലയുള്ള പ്ലാനുകൾക്ക് 5 എം ബി പി എസ് പോസ്റ്റ് എഫ് യു പി വേഗതയും ലഭിക്കും. 700 മുതൽ 800 രൂപ വരെയുള്ള പദ്ധതികൾക്ക് 5 എം ബി പി എസ് പോസ്റ്റ് എഫ് യു പി വേഗതയും 800 രൂപക്കും 999 രൂപക്കും മുകളിലുള്ള പ്ലാനുകൾക്കും പത്ത് എം ബി പി എസ് പോസ്റ്റ് എഫ് യു പി വേഗതയും ലഭ്യമാണ്.

zamil: