തിരുവനന്തപുരം: എന്ന പേരില്‍ പുതിയ സംവിധാനവുമായി ബി.എസ്.എന്‍.എല്‍ പുതിയ സേവനം അവതരിപ്പിച്ചു. സിം കാര്‍ഡ് ഇല്ലാതെ തന്നെ ആന്‍ട്രോയിഡ് വിന്‍ഡോസ്, ആപ്പിള്‍ ഒഐ.ഒ.എസ് പ്ലാറ്റുഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകള്‍,ടാബ്്‌ലറ്റുകള്‍, കംപ്യൂട്ടറുകള്‍, ലാപ്‌ടോപ്പുകള്‍ എന്നിവയില്‍ നിന്നും ഏത് ഫോണിലേക്കും കോളുകള്‍ വിളിക്കാനും സ്വീകരിക്കാനും ഈ സംവിധാനത്തിന് കഴിയും. ഇത്തരം സംവിധാനം രാജ്യത്ത് ബി.എസ്.എന്‍.എല്‍ ആണ് ആദ്യമായി ഒരുക്കുന്നത്.
വോയിസ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ അധിഷ്ടിത സംവിധാനത്തിന്റെ ഉദ്ഘാടനം ബി.എസ്.എന്‍.എല്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ചീഫ് ജനറല്‍ മാനേജര്‍ ഡോ.പി.ടി മാത്യു നിര്‍വഹിച്ചു.
വിങ്‌സ് കണക്ഷന്‍ എടുക്കുന്നവര്‍ക്ക് പത്തക്ക വെര്‍ച്വല്‍ ടെലഫോണ്‍ നമ്പര്‍ നല്‍കും. വിങ്‌സ് വരിക്കാരനാകാനുള്ള റജിസ്‌ട്രേഷന്‍ ബി.എസ്.എന്‍.എല്‍ ഉപഭോക്തൃകേന്ദ്രങ്ങള്‍ വഴിയും വെബ്‌സൈറ്റ് മുഖേനയും ചെയ്യാനാകും. 1099 രൂപക്ക് വരിക്കാരാവുന്നവര്‍ക്ക് രാജ്യത്ത് എവിടെയും പരിധിയില്ലാതെ കോള്‍ ചെയ്യാം. ദേശീയ അന്തര്‍ദേശീയ റോമിംഗ് സൗകര്യത്തോട് കൂടിയ ഈ സേവനം ഉപയോഗിച്ച് രാജ്യത്തിന് പുറത്തായിരിക്കുമ്പോഴും ഇന്ത്യയിലെ ഏത് നമ്പറിലേക്കും ലോക്കല്‍ കോളായി വിളിക്കാന്‍ കഴിയും. ഏത് സേവനദാതാവിന്റെയും ഇന്റര്‍നെറ്റ് സൗകര്യം ഉപയോഗിച്ചും ഇതിന് പ്രവര്‍ത്തിക്കാനും കഴിയും. മൊബൈല്‍ പരിധിയുള്ള സ്ഥലങ്ങളില്‍ വീട്ടിലെ വൈഫൈ നെറ്റ്‌വര്‍ക്ക് ഉപയോഗിച്ചും കോള്‍ ചെയ്യാം. ഇതില്‍ നിന്നും ലാന്‍ഡ്‌ഫോണുകളിലടക്കം രാജ്യത്തെ എല്ലാ നമ്പറുകളിലേക്കും വിളിക്കാനാകും. വിങ്‌സില്‍ നിന്നും വിങ്‌സിലേക്ക് വീഡിയോ കാളിംഗ് സൗകര്യവും ലഭ്യമാണ്.
വിങ്‌സിന് പുറമെ പുതിയ ബ്രോഡ് ബാന്‍ഡ് ഇന്റര്‍നെറ്റ്, മൊബൈല്‍ സ്‌കീമുകളും പുറത്തിറക്കി. ഫൈബ്രോ കോംമ്പോ യു.എല്‍.ഡി 777 പ്ലാനില്‍ 50 എം.ബി.പി.എസ് വേഗതയില്‍ 500 ജി.ബി ഡാറ്റയും ഫൈബ്രോ കോംമ്പോ യു.എല്‍.ഡി 1277 പ്ലാനില്‍ 100 എം.ബി.പി.എസ് വേഗത്തില്‍ 750 ജി.ബി ഡാറ്റയും വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനുകളില്‍ പരിധിയില്ലാതെ രാജ്യത്തെ ഏത് നെറ്റ്‌വര്‍ക്കിലേക്കും കോളുകള്‍ വിളിക്കാനുള്ള സൗകര്യം ലഭ്യമാണ്. ഡാറ്റ ഉപയോഗ പരിധിക്ക് ശേഷം 2 എം.ബി.പി.എസായി വേഗത കുറയും. ഓഗസ്റ്റ് പത്തുവരെ വരിക്കാരനാകാം. മൊബൈല്‍ പോസ്റ്റ് പെയ്ഡ് പ്ലാനായി 399 രൂപയില്‍ ഏത് നെറ്റ് വര്‍ക്കിലേക്കും പരിധിയില്ലാത്ത കോളുകള്‍ക്കൊപ്പം പരിധിയില്ലാത്ത ഡാറ്റയും ലഭിക്കും. 30 ജി.ബിക്ക് ശേഷം 40 കെ.ബി.പി.എസായി വേഗത കുറയും.
മൊബൈല്‍ പ്രീ പെയ്ഡ് കേരള 446 എന്ന പ്ലാനില്‍ നിലവിലെ പ്രതിദിനം ഒരു ജി.ബി ഡാറ്റയുടെ സ്ഥാനത്ത് പ്രതിദിനം രണ്ട് ജി.ബി ഡാറ്റ ലഭിക്കും. പരിധിയില്ലാത്ത കോളുകള്‍ക്കൊപ്പം പ്രതിദിനം 100 എസ്.എംഎസും ലഭിക്കും. ബി.ബി.സി കോംപോ യു.എല്‍.ഡി 150 ജി.ബി പ്ലാനില്‍ 199 രൂപക്ക് പ്രതിദിനം അഞ്ച് ജി.ബി ഡാറ്റയും ബി.ബി.സി കോമ്പോ യു.എല്‍.ഡി 300 ജി.ബിയില്‍ പ്രതിദിനം 10 ജി.ബി ഡാറ്റയും ബി.ബി.ജി കോമ്പോ യു.എല്‍.ഡി 600 ജി.ബി പ്രകാരം 491 രൂപക്ക് പ്രതിദിനം 20 ജി.ബി ഡേറ്റയും 20 എം.ബി.പി.എസ് വേഗതയില്‍ ലഭിക്കും. പരിധിക്ക് ശേഷം വേഗത ഒരു എം.ബി.പി.എസാകും. ഈ പ്ലാനില്‍ രാജ്യത്തെ ഏത് നെറ്റ്്‌വര്‍ക്കിലേക്കും പരിധിയില്ലാതെ കോളും ചെയ്യാം.