ബശീർ ഫൈസി ദേശമംഗലം
വളരെ ഗുരുതരമായ ഒരു വിശ്വാസ വിരുദ്ധ സംസാരമാണ് ജനാബ്.കെ ടി ജലീൽ നടത്തിയിട്ടുള്ളത്.
നാക്ക് പിഴയാണോ എന്ന് ആദ്യം സംശയിച്ചെങ്കിലും പ്രസംഗത്തിൽ പറഞ്ഞത് വീണ്ടും പ്രസ് മീറ്റിൽ അദ്ദേഹം ആവർത്തിക്കുന്നത് കണ്ടപ്പോൾ ഉറപ്പായി ബോധപൂർവം പറഞ്ഞത് തന്നെയാണെന്ന്.
അതിലെ രാഷ്ട്രീയ ചോദ്യങ്ങൾക്കും വാദ ഗതികൾക്കും മറുപടി പറയാൻ ഞാൻ ആളല്ല.
അത് പറയേണ്ടവർ പറയട്ടെ..!!
പക്ഷെ,
ഇസ്ലാമിന്റെ പരലോക വിശ്വാസത്തെ തള്ളിക്കളയുന്ന സംസാരം ഖുർആൻ മനസ്സിലാക്കിയ ജലീലിൽ നിന്ന് ഉണ്ടായത് ഗുരുതരമായ വീഴ്ചയാണ്.
ഖുർആൻ മുന്നോട് വെക്കുന്ന പരിപ്രേക്ഷ്യം അനുസരിച്ചു അല്ലാഹുവിനെ മാത്രം ആരാദ്യനായും,മുഹമ്മദ് നബി(സ്വ)യെ അവന്റെ ദൂതനായും വിശ്വസിക്കുകയും,
സത്കർമ്മങ്ങൾ അനുഷ്ഠിക്കുകയും,
ഭൂമിയിലെ ദൈവത്തിന്റെ പ്രതിനിധി(ഖലീഫ) എന്ന നിലക്കുള്ള ഉത്തരവാദിത്തം പൂർത്തീകരിക്കുകയും ചെയ്യുന്നവർക്ക് മാത്രമാണ് സ്വർഗ്ഗം വാഗ്ദാനം വാഗ്‌ദാനം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ളത്.
അത് വിശ്വസിക്കാൻ അവർക്ക് അർഹതയും ഉണ്ട്.
അത് സത്യമാണ് എന്ന് അംഗീകരിക്കുമ്പോൾ തന്നെ മറ്റൊരു വിശ്വാസിയുടെ ആരാധ്യ വസ്തുക്കളെ പരിഹസിക്കാനോ, ആക്ഷേപിക്കാനോ അവകാശം ഇല്ലതാനും.
യേശുവിൽ വിശ്വസിച്ചാൽ മാത്രമേ സ്വർഗ്ഗ രാജ്യം സാധ്യമാകൂ എന്ന് വിശ്വസിക്കാൻ കൃസ്ത്യാനിക്കും,
മുജ്ജന്മ പാപങ്ങളുടെ കർമ്മ ഫലം പുനിർജ്ജനിയിൽ സംഭവിക്കും എന്ന് വിശ്വസിക്കാൻ ഹിന്ദുവിനും,
കമ്മ്യൂണിസം മാത്രമാണ് ശെരി എന്ന് വിശ്വസിക്കാൻ കമ്യൂണിസ്റ്റുകാരനും,
പ്രപഞ്ചം സ്വയംഭൂവായതാണ്,
എന്ന് വിശ്വസിക്കാൻ യുക്തിവാദിക്കും അവകാശമുണ്ട്.
വളരെ ലളിതവും സുതാര്യവുമായ ഈ നിലപാടിനെ പാടെ തള്ളിയാണ് മുസ്ലിമായ ജലീൽ ‘എല്ലാവർക്കും സ്വർഗ്ഗ പ്രേവേശനം കിട്ടാത്തത്’
അപരിഷ്കൃത വാദമാണ് എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത്..
തീർത്തും ഖുർആനിന്റെ ആശയത്തോട് വിരുദ്ധമായ നിലപാട് സ്വീകരിക്കുക വഴി ജലീൽ ചെയ്ത തെറ്റു താങ്കളെ അറിയുന്ന പണ്ഡി തന്മാരോടെങ്കിലും ചോദിച്ചു തെറ്റ് തിരുത്തുന്നതു നല്ലതാണ്.
ആരോടാണോ മറുപടി പറയാൻ താങ്കൾ വെല്ലുവിളിച്ചത് അവർ മാത്രം മറുപടി പറയേണ്ട ചോദ്യമല്ല അത്.
ലോകത്തെ ഒരു മുസ്ലിമും,
മുസ്ലിം സംഘടനയും താങ്കളുടെ വാദത്തെ അംഗീകരിക്കില്ല.
ഖാദിയാനികളോ മുസ്ലിംകളുമല്ല.
മാത്രമല്ല താങ്കളുടെ സംസാരത്തിലെ വിഡ്ഢിത്തം ഒറ്റക്കിരിക്കുമ്പോൾ ഒന്ന് ആലോചിക്കുക.
മുഉമിൻ പോകുന്ന സ്വർഗ്ഗത്തെ കുറിച്ചാണല്ലോ താങ്കൾ പരിഹസ്യ രൂപേണ നോടീസിൽ വായിക്കുന്നത്.
(നോടീസിന്റെ ഉത്തരവാദി ആരാണെന്നു കോടതി പറയട്ടെ,അതല്ല ഇവിടത്തെ ചർച്ച)
അങ്ങിനെയെങ്കിൽ മുസ്ലിം വിശ്വസിക്കുന്ന സ്വർഗ്ഗത്തെ ഏതെങ്കിലും അമുസ്ലിം അംഗീകരിക്കുന്നുണ്ടോ..!?
തീർച്ചയായും ഇല്ല..!!
പിന്നെ എന്തിനാണ് സാഹിബേ,
അമുസ്ലിം അല്ലാഹുവിന്റെ സ്വർഗ്ഗത്തിൽ കടക്കില്ല എന്ന ഖുർആനിന്റെ ആശയത്തെ അപരിഷ്കൃതം എന്നാക്ഷേപിക്കുന്നെ..!?
ചരിത്രത്തിൽ ഇന്നുവരെ ‘ഖുർആൻ പറയുന്ന സ്വർഗ്ഗത്തിൽ ഞങ്ങൾക്ക് പ്രവേശനം ഇല്ല’ എന്ന് പറഞ്ഞു ഒരൊറ്റ അമുസ്ലിം സഹോദരനും വേദനിച്ചിട്ടില്ല.
ആ സ്വർഗ്ഗം ഉണ്ട് എന്ന് പോലും അവർ അംഗീകരിക്കുന്നില്ല.
അവർക്ക് അവരുടേതായ വിശ്വാസം ഉള്ള സ്വർഗ്ഗത്തിനായി അവർ ജീവിക്കുന്നു.
പിന്നെ എന്തിനാണ് സാഹിബേ ഇസ്ലാമിനെ കുറിച്ച് സാമാന്യ വിവരമുള്ള താങ്കൾ ഈ ദയനീയ വിഡ്ഢിത്തം വിളിച്ചു പറയുന്നേ,
പിന്നെ എന്തിനു അല്ലാഹുവിന്റെ സ്വർഗ്ഗത്തിൽ അവരെ കയറ്റുന്നില്ല എന്ന് പറഞ്ഞു താങ്കൾ വല്ലാതെ ബേജാറാകുന്നെ…
പേര് കൊണ്ട് മുസ്ലിം ആയവരോ,
മാതാപിതാക്കൾ മുസ്ലിം ആയതു കൊണ്ടോ ആരും സ്വർഗ്ഗത്തിൽ കടക്കില്ല.
ഈ പോസ്റ്റിന്റെ ആമുഖത്തിൽ പറഞ്ഞവർ മത്രെമേ സ്വർഗ്ഗ വാസികളാകൂ..
അല്ലാതെ അമുസ്ലിം ആയതു കൊണ്ടുള്ള ബഹിഷ്കരണമല്ല.
വിശ്വാസവും,സതകർമ്മവും മാത്രമാണ് മാനദണ്ഡം.
അത് വല്ലാത്തൊരു വിവേചനമായി കാണുന്ന താങ്കൾക്ക് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ട്.
സത്യം…!!