X
    Categories: MoreNews

ബി.എസ്.എഫിന്റെ നായക്ക് ഗര്‍ഭം; അന്വേഷണത്തിന് ഉത്തരവിട്ട് സൈനിക കോടതി

ബി.എസ്.എഫിന്റെ പെണ്‍നായ ഗര്‍ഭം ധരിച്ചതിനെതിരെ സൈനിക കോടതിയുടെ അന്വേഷണ ഉത്തരവ്. ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലെ ബി.എസ്.എഫിന്റെ നായയാണ് ഗര്‍ഭംധരിച്ചത്. ബി.എസ്.എഫ് 43-ാം ബറ്റാലിയനിലെ നായയാണ് മൂന്ന് കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടു. ബി.എസ്.എഫ് പ്രദേശിക ആസ്ഥാനമായ ഷില്ലോങ്ങിലെ കോടതിയാണ് ഉത്തരവിറക്കിയിരിക്കുന്നത്. ബി.എസ്.എഫ് ഡെപ്യൂട്ടി കമാന്‍ഡന്റ് അജിത് സിങ്ങിനാണ് അന്വേഷണ ചുമതല.

ഈ മാസം അവസാനത്തോടുകൂടി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. സേനയിലുള്ള നായ്ക്കളുടെ ഇണചേരലിനും പ്രജനനത്തിനും ഭക്ഷണത്തിനെല്ലാം പ്രത്യക മാര്‍ഗനിര്‍ദേശങ്ങള്‍ നിലവിലുണ്ട്. അത്‌കൊണ്ട് തന്നെ ലെല്‍സി എന്ന നായ ഗര്‍ഭം ധരിച്ചതിനെച്ചൊല്ലി സുരക്ഷവീഴ്ച്ച സംഭവിച്ചിട്ടുണ്ടൊയെന്ന് പരിശോധിച്ചുവരികയാണ്. സേനയിലുള്ള നായ്ക്കള്‍ക്ക് പുറത്തുപോവാന്‍ അനുമതിയില്ല. അതുപോലെ തെരുവ്‌നായ്ക്കള്‍ക്ക് ക്യാമ്പിന് അകത്തേക്ക് കടക്കാന്‍ അനുവദിക്കാറുമില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

webdesk14: