പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായു എന്ന മുഖ്യമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തു. ഞാന്‍ സംസ്ഥാനത്തെ സേവിച്ചുകൊണ്ടിരിക്കുകയായിരുന്നു. ജനവിധി കോണ്‍ഗ്രസ്സിന് അനുകൂലമല്ലെന്ന് വ്യക്തമായിരുന്നു. ജെ.ഡി.എസ്സിനേയും കോണ്‍ഗ്രസ്സിനേയും ജനം തള്ളികളഞ്ഞു. രണ്ടു വര്‍ഷം താന്‍ സംസ്ഥാനമൊട്ടാകെ സഞ്ചരിച്ചു. കര്‍ഷകരുടെ കണ്ണീരു കണ്ടു. തന്റെ ആദ്യ നടപടി തന്നെ അവര്‍ക്കു വേണ്ടിയായിരുന്നു. കോണ്‍ഗ്രസ്സിന്റെ ദുര്‍ഭരണത്തിനെതിരെയാണ് ജനം വോട്ടു ചെയ്തത്. തന്റെ അവസാന നിമിഷം വരെയും അവര്‍ക്കു വേണ്ടി നിലകൊള്ളും
ജനാധിപത്യത്തിനും യെദ്യൂരപ്പയുടെ വിമര്‍ശനം. കൂടുതല്‍ സീറ്റല്ല ജനഹിതമാണ് പ്രധാനം. തനിക്ക് ജനങ്ങളെയും സംസ്ഥാനത്തെയും സേവിക്കണം. കോണ്‍ഗ്രസ്സ് തെരഞ്ഞെടുപ്പിന് ശേഷം അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കി.
പ്രധാനമന്ത്രി മോദി കര്‍ണ്ണാടകത്തോട് ഒരു വിവേചനവും കാണിച്ചിട്ടില്ല. കോണ്‍ഗ്രസ്സിന്റെ ദുര്‍ഭരണത്തിനെതിരെ ജനങ്ങളില്‍ നിന്ന് ഞാന്‍ ഒരുപാട് കേട്ടിരുന്നു. കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ നരേന്ദ്ര മോദിയുടെ ഒരു ക്ഷേമ പദ്ധതിയും സംസ്ഥാനത്ത് നടപ്പാക്കിയില്ല.