തിരുവനന്തപുരം: അമിത് ഷായുടെ ഹിന്ദി പരാമര്‍ശത്തിനെതരെ പ്രതികരണവുമായി കര്‍ണാടക മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പ. രാജ്യത്തെ എല്ലാ ഔദ്യോഗിക ഭാഷകള്‍ക്കും ഒരേ പ്രധാന്യമാണെന്ന് യെദ്യൂരപ്പ പറഞ്ഞു. ഹിന്ദി ഭാഷയിലൂടെ ജനങ്ങള്‍ ഒന്നിക്കണമെന്ന അമിത്ഷായുടെ പരാമര്‍ശത്തിനെതിരെയാണ് യെദ്യൂരപ്പയുടെ വിമര്‍ശനം.
എല്ലാ ഔദ്യോഗിക ഭാഷകള്‍ക്കും ഒരേ പ്രധാന്യമാണ്. എന്നാല്‍ കര്‍ണാടകയെ സംബന്ധിച്ചിടത്തോളം പ്രധാനം കന്നഡ ഭാഷയാണ്. കന്നഡ ഭാഷയുടെ പ്രാധാന്യം ഇല്ലാതാക്കാനുള്ള ഒരു നടപടിയും കര്‍ണാടകയില്‍ നിന്നുണ്ടാവില്ല. കന്നഡ ഭാഷയും കര്‍ണാടക സംസ്‌കാരവും പ്രചരിപ്പിക്കുന്നതിന് തങ്ങളെല്ലാം പ്രതിജ്ഞാബദ്ധരാണെന്നും യെദ്യൂരപ്പ പറഞ്ഞു. ട്വിറ്ററിലാണ് യെദ്യൂരപ്പയുടെ പ്രതികരണം.
നേരത്തെ, കേരള മുഖ്യമന്ത്രി പിണറായി വിജയനും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും അമിത് ഷായുടെ നിര്‍ദേശത്തെ എതിര്‍ത്തു രംഗത്തുവന്നിരുന്നു. തമിഴ്‌നാട്ടില്‍ ഡിഎംകെയുടെ നേതൃത്വത്തിലും പ്രതിഷേധമുണ്ടായി.