അടക്ക മോഷ്ടിച്ചെന്നാരോപിച്ച് ക്രൂരമർദ്ദനം; മാനസികവെല്ലുവിളി നേരിടുന്നയാൾ ആശുപത്രിയിൽ

അടക്ക മോഷ്ടിച്ചു എന്ന് ആരോപിച്ച് പാലക്കാട് ശ്രീകൃഷ്ണപുരത്ത് മാനസികവെല്ലുവിളി നേരിടുന്നയാളെ ക്രൂരമായി മർദ്ദിച്ചു. ശ്രീകൃഷ്ണപുരം സ്വദേശിയായ മുരളീധരൻ എന്നയാളെയാണ് ക്രൂരമായി മർദ്ദിച്ചത്.

വാരിയെല്ലിന് ക്ഷതമേറ്റ മുരളീധരൻ പാലക്കാട്‌ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റ് കിടക്കുകയായിരുന്ന മുരളീധരനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ ശ്രീകൃഷ്ണപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

webdesk13:
whatsapp
line