വിവസ്ത്രനാക്കി കൈയും കാലും കെട്ടിയിട്ട് ക്രൂരമായ റാഗിങ് നടത്തിയ പ്രതികളെ സംരക്ഷിക്കുന്നത് എസ്.എഫ്.ഐക്കാരാണെന്ന് ആരോപണം. പ്രതി പട്ടികയിലെ പ്രമുഖനായ രാഹുൽ രാജ് എസ്.എഫ്.ഐയുടെ നഴ്‌സിങ് വിഭാഗമായ കേരള ഗവ. സ്റ്റുഡന്റ്‌സ് നഴ്‌സസസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയാണ്. നേരത്തെ പൂക്കാട് വെറ്റിനറി കോളേജിൽ സിദ്ധാർത്ഥന്റെ മരണത്തിന് കാരണമായ റാഗിങിനും നേതൃത്വം നൽകിയത് എസ്.എഫ്.ഐക്കാർ ആയിരുന്നു. ഈ പ്രതികൾക്കെല്ലാം എസ്.എഫ്.ഐയും പോലീസും സംരക്ഷണം ഒരുക്കുകയാണെന്ന പരാതി ശക്തമാണ്.
കാലിക്കറ്റ് സർവ്വകലാശാലയിൽ റാഗിങ് പരാതി നൽകിയ വിദ്യാർത്ഥിയെ എസ്.എഫ്.ഐ നേതാവ് വിളിച്ച് ഭീഷണിപ്പെടുത്തിയത് കഴിഞ്ഞ ആഴ്ചയാണ്. എസ്.എഫ്.ഐ സംസ്ഥാന സമിതി അംഗം സെയ്ദ് മുഹമ്മദ് സാദിഖാണ് വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തിയത്. എസ്.എഫ്.ഐ നേതാവ് മുഹമ്മദ് സാദിഖ് ഉൾപ്പെടെ നാല് പേരാണ് ഈ കേസിലെ പ്രതികൾ.