നെയ്യാറ്റിന്‍കരയില്‍ സമാധി ഇരുത്തിയ ഗോപന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ഗോപന്റെ മൂക്ക്, തല, മുഖം, നെറ്റി എന്നിവിടങ്ങളിലായി ചതവ്. ഗോപന് നിരവധി അസുഖങ്ങളുള്ളതായും ഹൃദയധമനികളില്‍ എഴുപത്തിയഞ്ച് ശതമാനത്തിലധികം ബ്ലോക്കുള്ളതായും റിപ്പോര്‍ട്ടില്‍. രാസപരിശോധനാഫലം വന്നാലേ മരണകാരണം സ്ഥിരീകരിക്കാന്‍ കഴിയൂവെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
നെറ്റിയിലും മുഖത്തും മൂക്കിലും തലയിലെയും ചതവുകള്‍ മരണകാരണമാല്ലെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ലിവര്‍ സിറോസിസും വൃക്കകളില്‍ സിസ്റ്റും കാലില്‍ അള്‍സറുമുണ്ട്. വന്‍ വിവാദങ്ങള്‍ക്കൊടുവിലാണ് നെയ്യാറ്റിന്‍കര ഗോപന്റെ കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്തത്. ഇരുത്തിയ നിലയില്‍ ഭസ്മങ്ങളും പൂജാദ്രവ്യങ്ങളും കൊണ്ട് മൂടിയ നിലയിലായിരുന്നു മൃതദേഹം.
ഗോപന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പ്രദേശവാസികള്‍ പരാതി നല്‍കിയതിന് പിന്നാലെ കല്ലറ തുറക്കുകയായിരുന്നു. തുടര്‍ന്ന് സമാധിക്കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്.