X

തെലങ്കാനയില്‍ ബിആര്‍എസ് പുറത്ത്; ചരിത്രവിജയവുമായി കോണ്‍ഗ്രസ്

ഹൈദരാബാദ്: എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം പ്രവചിച്ചിരുന്നെങ്കിലും വോട്ടെണ്ണുമ്പോള്‍ അനുകൂല ഫലമുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു ബിആര്‍എസ്. എന്നാല്‍ എല്ലാ പ്രതീക്ഷകളും തകിടംമറിച്ചുകൊണ്ട് കോണ്‍ഗ്രസ് വലിയ മുന്നേറ്റമുണ്ടാക്കുന്നത് നിരാശയോടെ കണ്ടുനില്‍ക്കുകയായിരുന്നു ബിആര്‍എസ് ക്യാംപുകള്‍. തെലങ്കാനയില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ കോണ്‍ഗ്രസ് 63 സീറ്റുകളുമായി കേവലഭൂരിപക്ഷം ഉറപ്പിച്ചു. ബിആര്‍എസ് 41 സീറ്റുകളില്‍ ഒതുങ്ങി.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവെച്ചുകൊണ്ട് വോട്ടെണ്ണല്‍ തുടങ്ങിയതുമുതല്‍ കോണ്‍ഗ്രസ് വളരെ വലിയ മുന്നേറ്റം നടത്തുന്നതാണ് തെലങ്കാനയില്‍ കാണാനായത്. ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസ് ലീഡ് നില 70 സീറ്റുകള്‍ക്കും മുകളിലേക്ക് പോയി. ആദ്യ മണിക്കൂറില്‍ ബിആര്‍എസ് ലീഡ് 35 സീറ്റുകളിലേക്ക് ഒതുങ്ങി. അതായത് അമ്പതിലേറെ സിറ്റിങ് സീറ്റുകള്‍ നഷ്ടപ്പെടുമെന്ന നിലയിലേക്ക് അവര്‍ ചുരുങ്ങി.

വോട്ടെണ്ണല്‍ പകുതിയിലേറെ പിന്നിട്ടപ്പോഴാണ് ബിആര്‍എസിന് ലീഡ് നില ഉയര്‍ത്താനായത്. 40ല്‍ ഏറെ സീറ്റുകളിലേക്ക് അവര്‍ക്ക് തിരിച്ചുവരാന്‍ കഴിഞ്ഞു. എന്നാല്‍ മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമായ കെ ചന്ദ്രശേഖര റാവു മത്സരിച്ച രണ്ട് സീറ്റിലും പിന്നിലാണെന്ന വാര്‍ത്ത ബിആര്‍എസ് ക്യാംപുകളെ കൂടുതല്‍ നിരാശപ്പെടുത്തി.

webdesk14: