X

“അജ്‌മാൻ പ്രീമിയർ കപ്പ്” ബ്രദേർസ് വൾവക്കാട് ജേതാക്കളായി

അജ്‌മാൻ കെഎംസിസി തൃക്കരിപ്പൂർ പഞ്ചായത്ത്‌ കമ്മിറ്റി അഭിമാനപുjരസരം സംഘടിപ്പിച്ച ഒന്നാമത് “അജ്‌മാൻ പ്രീമിയർ കപ്പ് -2024” ഫുട്ബോൾ ടൂർണമെന്റ വിജയകരമായി സമാപിച്ചു. അജ്‌മാൻ ഓലെ ഫുട്ബോൾ ഗ്രൗണ്ടിൽ നടന്ന അത്യന്തം വാശിയേറിയ ഫൈനൽ മത്സരത്തിൽ എ. എഫ്. സി. ലൈവ് ബീരിച്ചേരിയെ 1നെ തിരെ 4 ഗോളുകൾക്ക് പരാജയപ്പെടുത്തി ബ്രദേഴ്‌സ് വൾവക്കാട് ടൂർണമെന്റ് ജേതാക്കളായി.
എഫ്. സി. ബ്രദേഴ്‌സ് ഒളവറ മൂന്നാം സ്ഥാനം കരസ്തമാക്കി.

തൃക്കരിപ്പൂർ മണ്ഡലത്തിലെ മികച്ച 12 ടീമുകൾ പങ്കെടുത്ത, ജന നിബിഢമായ അജ്‌മാൻ ഓലെ ഫുട്ബോൾ ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റ്ൽ പഞ്ചായത്ത്‌ ട്രഷറർ ഫർസിൻ ഹമീദ് ആദ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറിയേറ്റ്‌ അംഗം വി. കെ. പി. ഹമീദ് അലി സാഹിബ്‌ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് കാസർഗോഡ് ജില്ല സെക്രട്ടറി എ. ജി. സി. ബഷീർ സാഹിബ്‌ മുഖ്യാഥിതി ആയിരുന്നു.

അജ്‌മാൻ കെഎംസിസി സംസ്ഥാന സെക്രട്ടറി ഇബ്രാഹിം കുട്ടി, സംസ്ഥാന ഓർഗാനസിങ് സെക്രട്ടറി അഷ്‌റഫ്‌ നീർച്ചാൽ, കാസർഗോഡ് ജില്ല പ്രസിഡന്റ്‌ ഷാഫി മാർപനടുക്കം, ജില്ല സെക്രട്ടറി ആസിഫ് പള്ളങ്കോട്, ജില്ല ട്രഷറർ അസൈനാർ കാഞ്ഞങ്ങാട്, മണ്ഡലം വർക്കിംഗ്‌ സെക്രട്ടറി കെ. എം. അബ്ദുൽ റഹ്‌മാൻ സാഹിബ്‌, അജ്‌മാൻ കെഎംസിസി ഷാർജ കെഎംസിസി സ്റ്റേറ്റ് വൈസ് പ്രസിഡന്റ്‌ ജമാൽ ബൈത്താൻ, ഷാർജ-കാസർഗോഡ് ജില്ലാ ജോയിന്റ് സെക്രട്ടറി മുഹമ്മദ്‌ മണിയനോടി, അബുദാബി കെഎംസിസി തൃക്കരിപ്പൂർ മണ്ഡലം സെക്രട്ടറി ഷുക്കൂർ ഒളവറ, ദുബായ് കെഎംസിസി തൃക്കരിപ്പൂർ പഞ്ചായത്ത്‌ സെക്രട്ടറി ഷാഹിദ് ദാവൂദ്, ജോയിന്റ് സെക്രട്ടറി ഷഹനാസ് അലി, ട്രഷറർ നിസാർ ഞങ്ങാരത്ത്, അജ്‌മാൻ കെഎംസിസി തൃക്കരിപ്പൂർ മണ്ഡലം പ്രസിഡന്റ്‌ ഖാദർ അത്തൂട്ടി, മണ്ഡലം സെക്രട്ടറി ഇക്ബാൽ അബ്ദുള്ള, ജില്ല സെക്രട്ടറി നൗഫൽ കാടങ്കോട്, ജില്ലാ മുൻ സെക്രട്ടറി റംഷാദ് അത്തൂട്ടി, പഞ്ചായത്ത്‌ വർക്കിംഗ്‌ പ്രസിഡന്റ്‌ ഫൈസൽ കൂലേരി, പഞ്ചായത്ത്‌ നേതാക്കന്മാരായ മജീദ് ചൊവ്വേരി, സാദിഖ്. എ കൂടാതെ അജ്‌മാൻ, ദുബായ്, അബുദാബി സംസ്ഥാന,ജില്ലാ, മണ്ഡലം, പഞ്ചായത്ത്‌ നേതാക്കളും പങ്കെടുത്തു.

ബൈതൻസ് ഡയരക്ടർ ജലാൽ, അജ്‌മാൻ കെഎംസിസി തൃക്കരിപ്പൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അബ്ദുള്ള. എ, ദുബായ് കെഎംസിസി മെമ്പർ സലാഹുദ്ധീൻ വെള്ളാപ്പ് എന്നിവർ സമ്മാനദാനം നിർവഹിച്ചു. ചടങ്ങിൽ അജ്‌മാൻ കെഎംസിസി തൃക്കരിപ്പൂർ പഞ്ചായത്ത്‌ സെക്രട്ടറി എ. ജി. സി. ആസാദ് സ്വാഗതവും, മണ്ഡലം ട്രഷറർ അബ്ദുള്ള ബീരിച്ചേരി നന്ദി യും പറഞ്ഞു.

webdesk13: