വീരാജ്‌പേട്ട: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ഒരു കുടുംബത്തിലെ മൂന്നു പേര്‍ വെടിയേറ്റു മരിച്ചു. മടിക്കേരി മൂര്‍ണ്ണാട് കിഗ്‌ലുവിലെ ദേവയ്യ(54) ഭാര്യ പ്രേമ(48), ദേവയ്യയുടെ സഹോദരന്‍ തമയ്യ (43) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം.
കാപ്പിത്തോട്ടം വീതം വെക്കുന്നതിനെ ചൊല്ലി ദേവയ്യയും സഹോദരന്‍ തമയ്യയും തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നു. ഇന്നലെ രാവിലെ കാപ്പിത്തോട്ടത്തില്‍ വെച്ച് ഇരുവരും വാക്കു തര്‍ക്കമുണ്ടായപ്പോള്‍ തമയ്യ വീട്ടില്‍ നിന്ന് തോക്കുമായി എത്തി സഹോദരനെതിരെ നിറയൊഴിക്കുകയായിരുന്നു. ഇതു കണ്ടു ബഹളം വെച്ചപ്പോഴാണ് പ്രേമയെയും വെടിവെച്ചത്. ഒടുവില്‍ തമയ്യ സ്വയം നെഞ്ചിലേക്ക് വെടി ഉതിര്‍ത്ത് മരിക്കുകയായിരുന്നു. മടിക്കേരി ജില്ലാ ആസ്പത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടുനല്‍കി.