ഈങ്ങാപ്പുഴ: സഹോദരിക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിന് സി.പി.എമ്മുകാരന്റെ ക്രൂര മര്‍ദ്ദനം. വെള്ളിയാഴ്ച വൈകിട്ട് ഈങ്ങാപ്പുഴ വില്ലേജ് ഓഫീസിന് സമീപമായിരുന്നു സംഭവം. പുതുപ്പാടി പഞ്ചായത്ത് ബസാര്‍ നാരക്കടവത്ത് ആസിഫ് അലി, സഹോദരി ഹര്‍ഷ എന്നിവരാണ് പ്രദേശവാസിയും സി.പി.എം പ്രവര്‍ത്തകനുമായ റഫീഖ് പുറ്റേന്‍ കുന്നിന്റെ മര്‍ദ്ദനത്തിനിരയായത്. ആണ് ആക്രമിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സമീപത്തെ കടയുടെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
ഈങ്ങാപ്പുഴയിലെ സ്വകാര്യ ആസ്പത്രയില്‍ ജോലി ചെയ്യുന്ന സഹോദരിയേയും കൂട്ടി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്കിലെത്തിയ റഫീഖ് ആസിഫിന്റെ മുഖത്തടിക്കുകയും ചവിട്ടി തളളിയിടുകയുമായിരുന്നു. നിലത്തു വീണ ആസിഫിന്റെ നെഞ്ചില്‍ ചവിട്ടുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു. തടയാന്‍ ശ്രമിച്ച സഹോദരിയേയും ഇയാള്‍ മര്‍ദിച്ചു. ബൈക്കിന് സൈഡ് നല്‍കിയില്ലെന്നാരോപിച്ചായിരുന്നു പട്ടാപ്പകല്‍ നടുറോഡില്‍ പ്രതിയുടെ പരാക്രമം. നാട്ടുകാരെത്തിയാണ് സഹോദരങ്ങളെ രക്ഷിച്ചത്. തുടര്‍ന്ന് ഇരുവരും താമരശേരി താലൂക്ക് ആസ്പത്രിയില്‍ ചികില്‍സ തേടി. സംഭവത്തില്‍ താമരശ്ശേരി പോലീസ് കേസെടുത്തു.
വയനാട് സ്വദേശികളായ കുടുംബം ജോലി ആവശ്യാര്‍ത്ഥമാണ് പുതുപ്പാടിയില്‍ താമസമാക്കിയത്. അതേ സമയം കേസ് ഒതുക്കി തീര്‍ക്കാന്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ശ്രമിച്ചത് വിവാദമായി. 2000 രൂപ നല്‍കാമെന്നും കേസ് പിന്‍വലിക്കണമെന്നും ജലീലും സി.പി.എം പ്രാദേശിക നേതാക്കളും ഭീഷണി മുഴക്കുകയായിരുന്നു. എന്നാല്‍ സഹോദരങ്ങള്‍ പരാതിയില്‍ ഉറച്ചു നിന്നു. തുടര്‍ന്ന് പ്രതി റഫീഖ് ഒളിവില്‍ പോവുകയായിരുന്നു. ഈങ്ങാപ്പുഴ എലോക്കര മേഖലയില്‍ നേരത്തെയും സി.പി.എമ്മുകാര്‍ നിയമം കയ്യിലെ കയ്യിലെടുത്ത ഒട്ടേറെ സംഭവങ്ങളുണ്ടായതായി നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു.