ബ്രോയിലര്‍ കോഴി ഇറച്ചിയുടെ വിലവര്‍ദ്ധനയില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ മുഴുവന്‍ കച്ചവടക്കാരും 14-ാം തീയതി അനിശ്ചിതകാല കടയടപ്പ് സമരം നടത്തുമെന്ന് വ്യാപാരികള്‍ അറിയിച്ചു.ഉത്സവ സീസണില്‍ പോലും ഇല്ലാത്ത വില വര്‍ദ്ധനവിലേക്കാണ് ബ്രോയിലര്‍ കോഴി ഇറച്ചിയുടെ വില കുതിച്ചുയരുന്നത്. ഒരു കിലോ കോഴി ഇറച്ചിക്ക് 250 രൂപയാണ് ഇപ്പോള്‍ വില്‍പ്പന വില, ഫാമുകളുടെ വിലവർദ്ധനവ് നടപടികൾ അംഗീകരിക്കാനാവില്ലെണ് സംഘടന ജില്ലാ പ്രസിഡന്റ് കെ.വി റഷീദ് പറഞ്ഞു
അനിയന്ത്രിത വില വര്‍ദ്ധന; കോഴിക്കോട് കോഴിക്കടകള്‍ 14 മുതല്‍ അടച്ചിടുമെന്ന് ഉടമകള്‍
Tags: broilerchicken