തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസും സെക്രട്ടറി എസ്.പ്രഭാവര്‍മ്മയും തമ്മിലുള്ള ഈഗോ ക്ലാഷില്‍ സംസ്ഥാന ഖജനാവിന് പ്രതിമാസം 30,000 രൂപയുടെ നഷ്ടം. സെക്രട്ടറി സ്ഥാനത്തു നിന്ന് പ്രഭാവര്‍മ്മയെ ഉപദേഷ്ടാവ് സ്ഥാനത്തേക്ക് ഉയര്‍ത്തിയതിലൂടെയാണ് പൊതുഖജനാവിന് നഷ്ടം കണക്കാക്കുന്നത്.
സാധാരണ ഒന്നിലധികം ഉപദേഷ്ടാക്കളെ മുഖ്യമന്ത്രി നിയോഗിക്കാറില്ല. എന്നാല്‍ കൈരളി ചാനലിന്റെ എം.ഡിയായ ജോണ്‍ ബ്രിട്ടാസിനെ പ്രതിഫലമില്ലാതെ മാധ്യമ ഉപദേഷ്ടാവായി ഉയര്‍ത്തിയതിലൂടെ പ്രഭാവര്‍മ്മക്ക് അതൃപ്തിയുണ്ടായിരുന്നു.
ബ്രിട്ടാസ് ജൂനിയര്‍
മാധ്യമപ്രവര്‍ത്തനത്തില്‍ വര്‍മ്മയുടെ ജൂനിയറാണ് ബ്രിട്ടാസ്. ഇതാണ് ബ്രിട്ടാസിന്റെ നിമയനത്തില്‍ വര്‍മ്മയുടെ അതൃപ്തിക്കു കാരണമായി ചൂണ്ടിക്കാട്ടുന്നത്. നിയമനത്തിലൂടെ മുഖ്യമന്ത്രിക്കേറെ പ്രതിസന്ധികളുണ്ടാവും ചെയ്തു.
ഇതേത്തുടര്‍ന്നാണ് പ്രഭാവര്‍മ്മക്ക് സ്ഥാനക്കയറ്റവും അധിക ശബളവും നല്‍കാന്‍ മുഖ്യമന്ത്രി നിര്‍ബന്ധിതനായത്. ഇതോടെ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാക്കളുടെ എണ്ണം രണ്ടായി.
ശബളം നല്‍കാത്തതിനാല്‍ ബ്രിട്ടാസിന്റെ ഉപദേഷ്ടാവ് സ്ഥാനം സര്‍ക്കാറിന് അധികബാധ്യതയാകുന്നില്ല. എന്നാല്‍ പ്രഭാവര്‍മ്മയുടെ ഉദ്യോഗക്കയറ്റവും ശബളം ഉയര്‍ത്തിയതും വിവാദമായിട്ടുണ്ട്.