പുതിയപ്രധാനമന്ത്രിയായി ഇന്ത്യന്‍ വംശജന്‍ ഋഷി സുനക് ചുമതലയേറ്റെങ്കിലും ബ്രിട്ടന്റെ സാമ്പത്തികപ്രതിസന്ധി പരിഹാരമില്ലാതെ തുടരുന്നു. 2005ല്‍ ആരംഭിച്ച വിലക്കയറ്റം ഈ ഓഗസ്റ്റില്‍ 5.1 ശതമാനം ഉയര്‍ന്നതായാണ് പുതിയ പഠനം വ്യക്തമാക്കുന്നതെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.പാലിനും പലചരക്കുല്‍പന്നങ്ങള്‍ക്കും 9.3 ശതമാനമാണ ്‌വിലവര്‍ധനവ്.
ആളുകള്‍ അധികവും ചെറുകിട കച്ചവടക്കാരെ ആശ്രയിക്കാതെ കിഴിവും കടവും എടുക്കാനാണ ്താല്‍പര്യം കാട്ടുന്നത്. അടുത്ത ഒരുവര്‍ഷത്തിലധികം കാലം ബ്രിട്ടന്‍ സാമ്പത്തികമാന്ദ്യത്തിലേക്ക് പോകുമെന്നാണ ്പറയുന്നത്. ഇത് പരിഹരിക്കാനാകാതെയാണ് പഴയ പ്രധാനമന്ത്രി ലിസ് ട്രസിന് ചുമതലയേറ്റ് മാസങ്ങള്‍ക്കകം രാജിവെച്ചോടേണ്ടിവന്നത്. പല പുതിയ വാഗ്ദാനങ്ങളും ഋഷി സുനക് നല്‍കുന്നുണ്ടെങ്കിലും സാമ്പത്തിക പ്രയാസത്തിലുഴറുകയാണ് രാജ്യം. കഴിഞ്ഞദിവസമാണ ്‌വിദേശവിദ്യാര്‍ത്ഥികള്‍ക്കുള്ള വിസ റദ്ദാക്കുമെന്ന് സുനക് പ്രഖ്യാപിച്ചത്. കേരളമടക്കമുള്ള സ്ഥലങ്ങളില്‍നിന്ന് നിരവധി പേരാണ ്ബ്രിട്ടനില്‍ തുടര്‍പഠനത്തിനും ജോലിക്കുമായി ചെല്ലുന്നത്. ഇത് വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നാണ ്‌റിപ്പോര്‍ട്ട്.
2023ല്‍ വിലക്കയറ്റം 22 ശതമാനത്തിലേക്കെത്തുമെന്നാണ ്ഒരു പ്രവചനം. ഇന്ത്യയെപോലെ ബ്രിട്ടനും വിലക്കയറ്റത്തിന്റെ പിടിയിലമര്‍ന്നേക്കുമെന്നും ലോകത്ത് വരാനിരിക്കുന്ന മാന്ദ്യത്തിന്റെ ഭാഗമാണിതെന്നും സാമ്പത്തികവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കച്ചവടക്കാരും ഇതോടെ വലിയ ആശങ്കയിലാണ്.
പണപ്പെരുപ്പം തുടരുന്നത് രാജ്യത്തെ വലിയ തോതില്‍ ബാധിച്ചേക്കും. വിദേശത്ത് സൈനികാവശ്യങ്ങള്‍ക്കും മറ്റുമായി പണം ചെലവിടുന്നതിനാണ് ഇനി രാജ്യത്തെ ഭരണകൂടം ശ്രദ്ധവെക്കുന്നത്. സാമ്പത്തിക പ്രതിസന്ധി ഇതുപോലെ ബാധിച്ച മറ്റൊരു കാലം അടുത്തൊന്നും ബ്രിട്ടനിലുണ്ടായിട്ടില്ല.