ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റിന് സമീപം മൂന്നു പേര്‍ കൊല്ലപ്പെടുകയും 40 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍, ആക്രമണവുമായി ബന്ധപ്പെട്ട ഏഴു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
അക്രമത്തില്‍ ആക്രമിയടക്കം നാലു പേര്‍ കൊല്ലപ്പെട്ടതായും പരിക്കേറ്റ 29 പേര്‍ ആസ്പത്രിയില്‍ ചികിത്സയിലാണെ പൊലീസ് അറിയിച്ചു. അക്രമിയെ പൊലീസ് വെടിവെച്ച് കൊല്ലുകയായിരുന്നു.
2005ന് ശേഷം ഇംഗ്ലണ്ടില്‍ നടന്ന വലിയ ആക്രമമാണ് ഇന്നലെ നടന്നത്. ആക്രമണത്തിന്റെ സൂത്രധാരന്‍ കൊല്ലപ്പെട്ടയാള്‍ തന്നെയാണെന്നാണ് പൊലീസ് നിഗമനം. കാറില്‍ സ്ഥലത്തെത്തിയ അക്രമി പിന്നീട് കാല്‍നടയായാണ് പാര്‍ലമെന്റ് പരിസരത്ത് പോയത്. പാര്‍ലമെന്റ്ിന് സമീപത്തെത്താനായി ഒരു പൊലീസുകാരനെ തോക്കുചൂണ്ടിയതായും പൊലീസ് അറിയിച്ചു. അക്രമിയെ തിരിച്ചറിഞ്ഞ പൊലീസ് എന്നാല്‍ പേരുവിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.