X

ബ്രിട്ടന്‍ കെ.എം.സി.സി നേതാക്കള്‍ എം. എ യൂസുഫലിയുമായി കൂടിക്കാഴ്ച നടത്തി

ലണ്ടന്‍: ബ്രിട്ടന്‍ കെ.എം.സി.സി നേതാക്കള്‍ നോര്‍ക്ക വൈസ് ചെയര്‍മാന്‍ എം. എ യൂസുഫലിയുമായി ലണ്ടനില്‍ കൂടിക്കാഴ്ച നടത്തി. യു.എ.ഇ. കെ.എം.സി.സി. പ്രസിഡണ്ട് ഡോ: പുത്തൂര്‍ റഹ്മാന്‍ പങ്കെടുത്തു. മുന്‍ കാലങ്ങളെ അപേക്ഷിച് ധാരാളം മലയാളികള്‍ തൊഴിലിനായും ഉപരിപഠനത്തിന് ബ്രിട്ടനില്‍ എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ബ്രിട്ടന്‍ കെ. എം. സി. സി നടത്തുന്ന പ്രവര്‍ത്തനങ്ങളും അതോടൊപ്പം പ്രവാസികളുടെ ക്ഷേമത്തിനായി നോര്‍ക്ക അടക്കമുള്ള എല്ലാ സംവിധാനങ്ങളുമായും യോജിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റ് ആവശ്യകതയും ചര്‍ച്ചയായി.

വിവിധ രാജ്യങ്ങളില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനയാണ് കെ.എം.സി.സിയെന്നും താന്‍ ആദരവോടെയാണു നോക്കിക്കാണുന്നതെന്നും ഏത് വേദിയിലും അത് പറയാറുണ്ടെന്നും എം. എ യൂസുഫലി പറഞ്ഞു. ബ്രിട്ടന്‍ കെ.എം.സി.സി യുടെ പരിഗണനയിലുള്ള പ്രൊജക്ട് പൂര്‍ത്തിയാക്കാന്‍ അദ്ദേഹം പിന്തുണ വാഗ്ദാനം ചെയ്തു. ബ്രിട്ടന്‍ കെ.എം.സി.സി പ്രസിഡണ്ട് അസ്സൈനാര്‍ കുന്നുമ്മല്‍, ജനറല്‍ സെക്രട്ടറി സഫീര്‍ പേരാംബ്ര, ചെയര്‍മാന്‍ കരീം മാസ്റ്റര്‍ മേമുണ്ട, ഓര്‍ഗനൈസിംഗ് സെക്രട്ടറി അര്‍ഷാദ് കണ്ണൂര്‍, സെക്രട്ടറി സുബൈര്‍ കോട്ടക്കല്‍ എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

Test User: