ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയെ സ്‌ഫോടനം നടത്തി വധിക്കാന്‍ ശ്രമം നടന്നുവെന്ന് ബ്രിട്ടീഷ് പോപുലര്‍ മാധ്യമമായ സ്‌കൈ ന്യൂസ് റിപ്പോര്‍ട്ടു ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.
നവംബര്‍ 28 ന് തീവ്ര ഇസ് ലാമിക സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷ് പൗരന്‍മാരായ നയ്മുര്‍(20),മുഹമ്മദ് ആഖിക്ക് ഇമ്രാന്‍(21) പ്രധാനമന്ത്രിയുടെ ഓഫീസിന് പുറത്ത് സ്‌ഫോടനം നടത്താനിരിക്കെ പൊലീസ് പിടികൂടുകയായിരുന്നു. ഓഫീസിന് പുറത്ത് സ്‌ഫോടനം നടത്തി കെട്ടിടത്തിനകത്ത് കയറി പ്രധനമന്ത്രിയേ വധിക്കാനായിരുന്നു ഇവരുടെ പദ്ധതി. എന്നാല്‍ സൈനിക ഇന്റലിജന്‍സ് വിഭാഗമായ എം.ഐ5, വെസ്റ്റ് മിഡ്‌ലാന്റ് പോലീസ് തുടങ്ങിയ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തില്‍ അകപ്പെട്ട യുവാക്കളെ പൊലീസ് പിടികൂടുകയായിരുന്നു.