ജീവനക്കാരോട് മോശമായി പെരുമാറിയെന്ന ആരോപണത്തില്‍ കുറ്റക്കാരനെന്നു തെളിഞ്ഞതിനെ തുടര്‍ന്ന് ബ്രിട്ടീഷ് ഉപപ്രധാനമന്ത്രി ഡൊമനിക് റാബ് രാജിവെച്ചു. ട്വിറ്ററിലൂടെയാണ് രാജിക്കാര്യം പുറത്തുവിട്ടത്. ഋഷി സുനക് അധികാരമേറ്റ ശേഷം ഇത് മൂന്നാമത്തെ പ്രമുഖനാണ് രാജിവെക്കുന്നത്.
റാബില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും എന്നാല്‍ അന്വേഷണ കമ്മിഷന്റെ കണ്ടെത്തലുകളനുസരിച്ച് തുടര്‍നടപടികള്‍ തീരുമാനിക്കുമെന്നായിരുന്നു ഋഷി സുനക് നേരത്തെ വ്യക്തമാക്കിയിരുന്നത്. റാബിനെതിരെയുള്ള പരാതി അന്വേഷിക്കാന്‍ നവംബറില്‍ മുതിര്‍ന്ന അഭിഭാഷകനായ ആദം ടോളിയെ സുനക് നിയോഗിച്ചിരുന്നു. വ്യാഴാഴ്ച രാവിലെയാണ് ടോളി അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ സുനക് തയ്യാറായിട്ടില്ല.
പ്രൊഫഷണല്‍ രീതിയിലാണ് പെരുമാറിയതെന്നും, എന്നാല്‍ മോശം പെരുമാറ്റമാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയാല്‍ രാജിവെയ്ക്കുമെന്നും റാബ് ഫെബ്രുവരിയില്‍ പ്രഖ്യാപിച്ചിരുന്നു.