X
    Categories: world

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് വിലക്ക്; റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ബ്രിട്ടണ്‍

ലണ്ടന്‍: യാത്രാവിലക്കുള്ള രാജ്യങ്ങളുടെ പട്ടികയായ റെഡ് ലിസ്റ്റില്‍ ഇന്ത്യയെയും ഉള്‍പ്പെടുത്തി ബ്രിട്ടന്‍. ഇന്ത്യയില്‍ നിന്ന് മടങ്ങിയെത്തിയ 103പേര്‍ക്ക് വകഭേദം സംഭവിച്ച കോവിഡ് വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടിയെന്ന് ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി.

ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ബ്രിട്ടീഷ് പൗരര്‍ അല്ലാതെ ഇന്ത്യയില്‍ നിന്ന് ആരേയും ബ്രിട്ടനിലേക്ക് പ്രവേശിപ്പിക്കില്ലെന്നും ആരോഗ്യ സെക്രട്ടറി മറ്റ് ഹാന്‍കോക് പറഞ്ഞു. ഇന്ത്യയില്‍ നിന്ന് വരുന്ന യുകെ സ്വദേശികള്‍ പത്തുദിവസം ക്വാറന്റൈനില്‍ കഴിയണം.

ഇന്ത്യയില്‍ കോവിഡിന്റെ രണ്ടാം തരംഗം ശക്തമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ സന്ദര്‍ശനം റദ്ദാക്കിയിരുന്നു. ‘നിലവിലെ കൊറോണ വൈറസ് സാഹചര്യം കണക്കിലെടുത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അടുത്തയാഴ്ച ഇന്ത്യ സന്ദര്‍ശിക്കില്ല. പകരം, പ്രധാനമന്ത്രി മോദിയും ജോണ്‍സണും ഈ മാസം അവസാനം ഫോണിലൂടെ സംസാരിക്കുകയും ഇന്ത്യയു കെ ബന്ധത്തില്‍ നടപ്പാക്കാന്‍ പോകുന്ന പദ്ധതികളെ കുറിച്ച് ധാരണയുണ്ടാക്കുകയും ചെയ്യും.യുകെ, ഇന്ത്യ സര്‍ക്കാരുകള്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

 

Test User: