X

ലോക്‌ഡോണ്‍ ഇളവുകളുമായി ബ്രിട്ടന്‍

ലണ്ടന്‍: അടുത്താഴ്ച മുതല്‍ രാജ്യത്ത് കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ ബ്രിട്ടിഷ് സര്‍ക്കാര്‍ തീരുമാനിച്ചു.
രണ്ടാം ദിവസവും രാജ്യത്ത് കോവിഡ് മരണം അഞ്ചില്‍ താഴെ ആയതോടെയാണ് പ്രധാനമന്ത്രി ഇത്തരമൊരു തീരുമാനമെടുത്തത്. വാക്‌സിനേഷനിലൂടെ കോവിഡിനെ പിടിച്ചുകെട്ടാന്‍ ബ്രിട്ടന് സാധിച്ചിട്ടുണ്ട്. അടുത്ത ആഴ്ച മുതല്‍ റസ്റ്റോറന്റ് കളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുവാനും, പൊതുസ്ഥലങ്ങളില്‍ ആലിംഗനം ചെയ്യുവാനും പബ്ബുകളില്‍ മദ്യപിക്കാനും, വിദേശത്തേക്ക് വിനോദയാത്രകള്‍ പോകുവാനും ബ്രിട്ടീഷ് സര്‍ക്കാര്‍ അനുമതി നല്‍കി. കോവിഡ് വ്യാപനം ലോകത്തിന്റെ ഭാഗങ്ങളില്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ രോഗം പിടിപെടാന്‍ സാധ്യതയുള്ളവര്‍ കൂടുതല്‍ കരുതല്‍ എടുക്കണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. തിങ്കളാഴ്ച മുതല്‍ ഇംഗ്ലണ്ടിലെ സെക്കന്‍ഡറി സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് മാസ്‌ക്‌
നിര്‍ബന്ധമില്ല. വീടിനു പുറത്ത് മുപ്പതു പേര്‍ക്കുവരെ ഒത്തുകൂടാം, ഹോട്ടലുകളും ബാര്‍ബി ക്യൂ റസ്റ്റൊറന്റുകളും തുറക്കാന്‍ അനുമതി നല്‍കി. രാജ്യത്ത് കൂടുതല്‍ ഇളവുകള്‍ ജൂണ്‍ 23 ശേഷം പ്രഖ്യാപിക്കുമെന്ന് പ്രധാനമന്ത്രിബോറിസ് ജോണ്‍സണ്‍ പറഞ്ഞു

Test User: