X
    Categories: Newsworld

പെട്രോള്‍ വിതരണത്തിന് സൈനിക സഹായം തേടി ബ്രിട്ടന്‍

ലണ്ടനില്‍: ബ്രിട്ടനില്‍ ഇന്ധന വിതരണം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് പെട്രോള്‍ വില കുതിച്ചുയരുന്നു. എട്ട് വര്‍ഷത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയിട്ടുണ്ട്. സൈനിക ടാങ്കര്‍ ഡ്രൈവര്‍മാരെ നിയോഗിച്ച് പെട്രോള്‍ വിതരണത്തിലെ പ്രതിസന്ധി മറികടക്കാന്‍ ശ്രമം തുടരുകയാണ്. വരും ദിവസങ്ങളില്‍ വ്യവസായികാവശ്യങ്ങള്‍ക്കുള്ള ഇന്ധന വിതണം സാധാരണ നിലയില്‍ എത്തുമെന്ന് ബിസിനസ് സെക്രട്ടറി പ്രത്യാശ പ്രകടിപ്പിച്ചു. ട്രക്ക് ഡ്രൈവര്‍മാരുടെ ക്ഷാമമാണ് ഇന്ധന വിതരണം തടസപ്പെടാന്‍ കാരണം.

രാജ്യത്തെ 90 ശതമാനം പെട്രോള്‍ പമ്പുകളും പ്രതിസന്ധിലാണെന്ന് പെട്രോള്‍ റീടെയിലേഴ്‌സ് അസോസിയേഷന്‍ പറയുന്നു. ഇന്ധന ക്ഷാമം ഭയന്ന് ആളുകള്‍ വന്‍തോതില്‍ പെട്രോള്‍ വാങ്ങി സ്‌റ്റോക്ക് ചെയ്യുന്നത് പ്രതിസന്ധിക്ക് മൂര്‍ച്ഛിക്കാന്‍ കാരണമായിട്ടുണ്ട്. വെള്ളിയാഴ്ച മുതല്‍ ബ്രിട്ടനിലെ പെട്രോള്‍ പമ്പുകള്‍ക്കുമുന്നില്‍ വാഹനങ്ങളുടെ നീണ്ട നിരയാണ്. ഇതേ തുടര്‍ന്ന് പല റോഡുകളിലും ഗതാഗതം സ്തംഭിച്ചിട്ടുണ്ട്. ഇന്ധനത്തിനുവേണ്ടി വാഹനങ്ങള്‍ മണിക്കൂറുകളാണ് കാത്തുനില്‍ക്കുന്നത്.രാജ്യത്ത് തൊഴിലാളി ക്ഷാമം രൂക്ഷമായിരിക്കുകയാണ്. വിദേശ ഡ്രൈവര്‍മാരെ ഇറക്കുമതി ചെയ്ത് പ്രതിസന്ധി താല്‍ക്കാലികമായി പരിഹരിക്കാന്‍ കൂടുതല്‍ വിസകള്‍ അനുവദിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്.

 

Test User: