X
    Categories: Newsworld

ബ്രിട്ടന്‍ സാമ്പത്തിക മാന്ദ്യത്തിലേക്ക്

ലണ്ടന്‍: 40 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് ബ്രിട്ടീഷ് പണപ്പെരുപ്പനിരക്ക്. ഭക്ഷ്യവസ്തുക്കളുടെയും പ്രകൃതി വാതകത്തിന്റെയും വില ഉയരുന്നതാണ് പ്രതിസന്ധിക്ക് കാരണം. ജൂലൈയിലെ പണപ്പെരുപ്പനിരക്ക് 10.1 ശതമാനത്തിലെത്തി. അടുത്ത ദിവസങ്ങളില്‍ സ്ഥിതി കൂടുതല്‍ മോശമാകാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഒക്ടോബറില്‍ 13.3 ശതമാനമായി ഉയര്‍ന്നേക്കുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നല്‍കി. യുക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് റഷ്യക്കെതിരെ പ്രഖ്യാപിച്ച ഉപരോധങ്ങളും വാതക വിതരണം നിലച്ചതും യൂറോപ്പിന് മുഴുക്കെ തിരിച്ചടിയായിട്ടുണ്ട്. 2032 വരെ നിലവിലെ സ്ഥിതി തുടരാനാണ് സാധ്യത. ഭക്ഷ്യസാധനങ്ങളുടെ വില ജൂണിനും ജൂലൈക്കുമിടക്ക് 2.3 ശതമാനം ഉയര്‍ന്നു. കഴിഞ്ഞ 21 വര്‍ഷത്തിനിടെ ഭക്ഷ്യവില ഇത്രയും വേഗത്തില്‍ ഉയരുന്നത് ആദ്യമാണ്.

Test User: