ന്യൂഡല്‍ഹി: ഇന്ത്യന്‍ നിര്‍മിത കോവിഡ് വാക്‌സിന്‍ കോവിഷീല്‍ഡ് അംഗീകരിച്ച് ബ്രിട്ടന്‍. എന്നാല്‍ ഇന്ത്യയുടെ വാക്‌സിന്‍ സര്‍ട്ടിഫികറ്റില്‍ സംശയം നിലനില്‍ക്കുന്നുവെന്ന് ബ്രിട്ടന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്.
ഇന്ത്യയുടെ കോവിഷീല്‍ഡ് വാക്‌സിന്‍ നേരത്തെ യുകെ അംഗീകരിച്ചിരുന്നില്ല. അതിനാല്‍ തന്നെ കോവിഷീല്‍ഡ് എടുത്തവര്‍ക്ക് ഇംഗ്ലണ്ടില്‍ ക്വാറന്റീന്‍ ഇല്ലാതെ പ്രവേശിക്കാനാവുമായിരുന്നില്ല. ഇതാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഇംഗ്ലണ്ട് വിദേശകാര്യ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി പരിഹാരമാക്കിയത്. കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഇനി ഇംഗ്ലണ്ടില്‍ ക്വാറന്റീന്‍ ഇല്ലാതെ പ്രവേശിക്കാം.
എന്നാല്‍ ഇന്ത്യ നല്‍കുന്ന കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ വ്യക്തത വരുത്തണമെന്ന് യുകെ പറയുന്നു. യുകെ മാനദണ്ഡപ്രകാരം കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ ജനന തീയതിയാണ് രേഖപ്പെടുത്തേണ്ടത്. എന്നാല്‍ ഇന്ത്യ സര്‍ട്ടിഫിക്കറ്റില്‍ നല്‍കുന്നത് വയസ് മാത്രമാണ്. ഇത് അംഗീകരിക്കാന്‍ കഴിയില്ല എന്നാണ് യുകെ അറിയിച്ചിരിക്കുന്നത്.