X
    Categories: indiaNews

കര്‍ഷകരുടെ കാര്യത്തില്‍ തീര്‍പ്പു വേണമെന്ന് ബ്രിട്ടന്‍; 36 ബ്രിട്ടീഷ് എംപിമാര്‍ കത്തെഴുതി

ലണ്ടന്‍: ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തില്‍ ആശങ്ക അറിയിച്ച് ബ്രിട്ടീഷ് എംപിമാര്‍. കര്‍ഷക പ്രക്ഷോഭവിഷയം നരേന്ദ്ര മോദി സര്‍ക്കാരിന് മുന്നില്‍ ഉന്നയിക്കണമെന്നാവശ്യപ്പെട്ട് വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള 36 ബ്രിട്ടീഷ് എംപിമാരാണ് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബിന് കത്തെഴുതിയത്.

ലേബര്‍ എംപി തന്‍മജീത് സിംഗ് ധേസിയാണ് കത്തയക്കുന്നതിന് നേതൃത്വം നല്‍കിയത്. ഡൊമിനിക് റാബുമായി ഒരു അടിയന്തരകൂടിക്കാഴ്ചക്ക് ആഗ്രഹിക്കുന്നുവെന്ന് കത്തില്‍ പറയുന്നു.

വിഷയത്തില്‍ ഇന്ത്യയുമായി അടിയന്തരമായി സംസാരിക്കണമെന്നും വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശ്രിംഗ്ലയുടെ ശ്രദ്ധയില്‍ വിഷയം കൊണ്ടുവരണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

മുന്‍ ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍, വീരേന്ദ്ര ശര്‍മ്മ, സീമ മല്‍ഹോത്ര, വലേരി വാസ്, നാദിയ വിറ്റോം, പീറ്റര്‍ ബോട്ടംലി, ജോണ്‍ മക്‌ഡൊണെല്‍, മാര്‍ട്ടിന്‍ ഡോചെര്‍ട്ടിഹ്യൂസ്, അലിസണ്‍ തെബ്‌ലിസ് എന്നിവരുള്‍പ്പെടെ ലേബര്‍, കണ്‍സര്‍വേറ്റീവ്, സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടികളില്‍ നിന്നുള്ള എംപിമാര്‍ ആണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നത്.

 

 

web desk 1: