നാഗ്പൂര്‍: മഹാരാഷ്ട്ര സംസ്ഥാന മുസ്‌ലിംലീഗ് കമ്മിറ്റി നാഗ്പൂരില്‍ ഒരുക്കിയ ഏകദിന ലീഡേഴ്‌സ് കോണ്‍ഫ്രന്‍സും പൊതുസമ്മേളനവും ജനപങ്കാളിത്തംകൊണ്ടും സംഘാടക മികവുകൊണ്ടും ശ്രദ്ധേയമായി. നേതൃസംഗമം മുസ്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം. പി ഉദ്ഘാടനം ചെയ്തു.
ആസന്നമായ മഹാരാഷ്ട്ര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മുഖ്യശത്രുവായ ബിജെപിക്കെതിരെ പ്രകാശ് അംബേദ്കറുടെ പാര്‍ട്ടിയായ വഞ്ജിത് ബഹുജന്‍ അഗാഡി, ആര്‍ജെഡി തുടങ്ങിയ ദലിത് പിന്നോക്ക മതേതര മുന്നണികളുമായി ചേര്‍ന്ന് മുസ്‌ലിം ലീഗ് വന്‍ തിരിച്ചുവരവിന് കളമൊരുക്കുകയാണെന്ന് ഇ.ടി പറഞ്ഞു. മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി ഖുറം അനീസ് ഉമര്‍, മഹാരാഷ്ട്ര മുസ്‌ലിംലീഗ് ട്രഷറര്‍ സി.എച്ച് ഇബ്രാഹിം കുട്ടി പേരാമ്പ്ര, സെക്രട്ടറി കെ.പി മൊയ്ദുണ്ണി, സീനിയര്‍ വൈസ് പ്രസിഡണ്ട് ഇമ്രാന്‍ അലി ഖുറൈശി, നാഗ്പൂര്‍ കോര്‍പ്പറേറ്റര്‍ ജമാല്‍ അഹമ്മദ്, ഉത്തര്‍ നാഗ്പൂര്‍ പ്രസിഡന്റ് ഇഖ്ബാല്‍ അഹമ്മദ്, മുസ്‌ലിം യൂത്ത് ലീഗ് നാഷണല്‍ വൈസ് പ്രസിഡന്റ് സുബൈര്‍ ഖാന്‍, യൂത്ത് ലീഗ് കണ്‍വീനര്‍ മുഹമ്മദ് ഇശാഖ് ശൈഖ്, വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് കമറുല്‍ ഈമാന്‍, ഹനീഫ കുമ്പനൂര്‍, റാഷിദ് ശൈഖ്, ഖസി സിയായുദ്ധീന്‍, മുഹ്‌സിന്‍ ഖാന്‍, ശൈഖ് നൂറ്, ഡോ: ഇമ്രാന്‍ ഖാന്‍, ഷെയ്ഖ് കലന്ദര്‍, അക്ബര്‍ ശൈഖ്, ഖാസി മൂഹിയുദ്ധീന്‍, ഉസ്മാന്‍ ഖുറൈശി, മുഹമ്മദ് ഖാഷ്, ഹാഷിം അലി ഖുറൈശി,നവാസ് ശരീഫ്, യാകൂബ് ഖാന്‍, ഗുലാംനബി, മുഹ്‌സിന്‍ ഖാന്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.
വൈകീട്ട് നടന്ന പൊതു സമ്മേളനം ഇ.ടി മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. ഭരണ നേട്ടങ്ങള്‍ ഒന്നും പറയാനില്ലാത്തത് കൊണ്ട് തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മത സ്പര്‍ദ്ദ വളര്‍ത്തി അതില്‍ നിന്നും വിളവെടുക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അസ്‌ലം മുല്ല ഖാന്‍ അധ്യക്ഷം വഹിച്ചു. നാഗ്പൂര്‍വിമാനത്താവളത്തില്‍ ഇറങ്ങിയ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയെ പ്രവര്‍ത്തകര്‍ ആവേശോജ്വല സ്വീകരണത്തോടെയാണ് നാഗ്പൂര്‍ സിറ്റി ലീഗ്ഓഫീസിലേക്ക് ആനയിച്ചത്.