ന്യൂഡല്‍ഹി: ബ്രിജ്‌ലാല്‍ ഖബ്രിയെ ഉത്തര്‍ പ്രദേശ് പി.സി.സി അധ്യക്ഷനായി കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി പ്രഖ്യാപിച്ചു. ഖബ്രിക്കു പുറമെ യു.പി.യിലെ ആറു മേഖല അധ്യക്ഷന്‍മാരെയും പ്രഖ്യാപിച്ചിട്ടുണ്ട്. നസീമുദ്ദീന്‍ സിദ്ദീഖി, അജയ് റായ്, വിരേന്ദര്‍ ചൗധരി, നകുല്‍ ദുബെ, അനില്‍ യാദവ്, യോഗേഷ് ദീക്ഷിത് എന്നിവരാണ് മേഖല അധ്യക്ഷന്‍മാര്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ തോല്‍വിയെ തുടര്‍ന്ന് പി.സി.സി അധ്യക്ഷന്‍ അജയ് ലല്ലു രാജിവെച്ചിരുന്നു.