X
    Categories: indiaNews

ബ്രിജ് ഭൂഷണെതിരെ കുറ്റപത്രം സമർപ്പിച്ചു; പോക്സോ കേസ് നിലനിൽക്കില്ലെന്ന് ഡൽഹി പൊലീസ്

ഗുസ്തി താരങ്ങളുടെ പീഡന പരാതിയിൽ ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനും ബി.ജെ.പി എം പി യുമായ ബ്രിജ് ഭൂഷൺ സിംഗിനെതിരെ ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിച്ചു .ഡൽഹി റോസ് അവന്യു കോടതിയിലാണ് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. പോക്സോ കേസ് നിലനിൽക്കില്ലെന്നും
പ്രായപൂർത്തിയാകാത്ത ഗുസ്തി താരത്തിന്റെ പരാതിയിൽ എഫ്‌ഐആർ റദ്ദാക്കണമെന്നും ഡൽഹി പൊലീസ് വാദിച്ചു.ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്യാൻ ഗുസ്തി താരങ്ങൾ അനുവദിച്ച സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് ഡൽഹി പോലീസ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

webdesk15: