ഡല്‍ഹി: ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്‍ ഓഫ് (ഡബ്ല്യു.എഫ്.ഐ) പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെതിരായ ലൈംഗികാതിക്രമ കേസില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്ന് കോണ്‍ഗ്രസ്.
ഡല്‍ഹി പൊലീസും ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരും അദ്ദേഹത്തെ സംരക്ഷിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് ദീപേന്ദര്‍ ഹൂഡ വാര്‍ത്താ സമ്മേളത്തില്‍ ആരോപിച്ചു.
കേസ് രജിസ്റ്റര്‍ ചെയ്താല്‍ മാത്രം പോരാ, ബ്രിജി ഭൂഷണ്‍ ശരണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യണം, കാരണം അദ്ദേഹം തീര്‍ച്ചയായും അന്വേഷണത്തെ സ്വാധീനിക്കും. 40 ലധികം കുറ്റം ചുമത്തപ്പെട്ട പ്രതിയെ എങ്ങനെ വെറുതെ വിടാന്‍ സര്‍ക്കാരിന് കഴിയും?” ഹൂഡ ചോദിച്ചു. വെള്ളിയാഴ്ച രാത്രിയാണ് ബ്രിജ് ഭൂഷണെതിരേ ഡല്‍ഹി പൊലീസ് രണ്ട് കേസുകള്‍ ഫയല്‍ ചെയ്തത്.
ബി.ജെ.പിയുടെ ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’, ‘ഖേലോ ഇന്ത്യ’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വെറും മുദ്രാവാക്യങ്ങള്‍ മാത്രമാണെന്ന് രാജസ്ഥാനില്‍ നിന്നുള്ള അത്‌ലറ്റും കോണ്‍ഗ്രസ് നേതാവുമായ കൃഷ്ണ പൂനിയ പറഞ്ഞു. “ഈ കേസ് കൈകാര്യം ചെയ്യാന്‍ കൃത്യമായ നടപടികളൊന്നും സ്വീകരിക്കാത്തത് രാജ്യത്തിന് അഭിമാനവും അംഗീകാരവും മാത്രം വാങ്ങിക്കൊടുത്ത പെണ്‍കുട്ടികള്‍ക്ക് നീതി ലഭ്യമാക്കുന്നതില്‍ സര്‍ക്കാരിന്റെ വിമുഖതയാണ് ചൂണ്ടിക്കാണിക്കുന്നത്,” അദ്ദേഹം പറഞ്ഞു