X

പാലം തുറക്കണമെന്ന നാട്ടുകാരുടെ ആവശ്യം നടന്നു; മണിക്കൂറുകള്‍ക്കുള്ളില്‍ അടച്ചു; ഇനിയെന്ന് തുറക്കും വ്യക്തതയില്ല

പാലം തുറക്കണമെന്ന നാട്ടുകാരുടെ ആവശ്യം നടന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ വീണ്ടും അടച്ചു. മലപ്പുറം, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിച്ച് എടവണ്ണപ്പാറ കൂളിമാടില്‍ ചാലിയാറില്‍ നിര്‍മിച്ച പാലമാണ് ശനിയാഴ്ച താത്കാലികമായി തുറന്നത്. രാവിലെ എട്ടുമണിക്ക് തുറന്ന പാലം വൈകുന്നേരം നാലുമണിയോടെ അടയ്ക്കുകയുംചെയ്തു. ഇനി വരുംദിവസങ്ങളില്‍ തുറക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല.

പാലത്തിന്റെ ഉദ്ഘാടനം ഔദ്യോഗികമായി കഴിഞ്ഞിട്ടില്ലാത്തതിനാല്‍ പൊതുജനങ്ങളുടെ നിരന്തര ആവശ്യം പരിഗണിച്ചായിരുന്നു താത്കാലികമായി തുറന്നത്. 2002ല്‍ തുടങ്ങിയ കാത്തിരിപ്പിന്റെ സാക്ഷാത്കാരം പൂര്‍ത്തിയായ സന്തോഷത്തിലാണ് നാട്ടുകാര്‍. 307 മീറ്റര്‍ നീളവും 1.5 മീറ്റര്‍ നടപ്പാതയും 7.5 മീറ്റര്‍ റോഡുമാണുള്ളത്. 13 തൂണുകളും 12 സ്പാനുകളുമാണ് പാലത്തിനുള്ളത്.

webdesk14: