അഹ്മദാബാദ്- ഗുജറാത്തിലെ മോര്‍ബി പാലം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 133 ആയി. അപകട സ്ഥലത്ത് ഇപ്പോഴും തിരച്ചില്‍ തുടരുന്നു. പരിക്കേറ്റവര്‍ സര്‍ക്കാര്‍ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി ചികിത്സയിലാണ്. 84 പേര്‍ മോര്‍ബിയിലെ സര്‍ക്കാര്‍ ആശുപത്രിയിലും ഒമ്പത് പേര്‍ സ്വകാര്യ ആശുപത്രിയലുമാണ് ചികിത്സയിലുള്ളത്.
അപകടത്തില്‍ 172 പേരെ സുരക്ഷാ സേന രക്ഷിച്ചു. മരിച്ചവരുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. പരിക്കേറ്റവരില്‍ ആറുപേര്‍ സുഖപ്പെട്ടു.
സുരേന്ദ്ര നഗര്‍, ഭുജ് എന്നിവിടങ്ങളില്‍ നിന്നുള്ള കരസേന, ജാംനഗറില്‍ നിന്നുള്ള ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് ഗരുഡ് കമാന്‍ഡോ സംഘം, 50 മുങ്ങല്‍ വിദഗ്ധര്‍, ഇന്ത്യന്‍ നാവികസേന, എന്‍.ഡി.ആര്‍.എഫ് തുടങ്ങിയ ടീമുകളാണ് അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
നാല് ദിവസം മുമ്പാണ് പാലം തുറന്ന് കൊടുത്തത്. അപകട സമയം 500 ലധികം പേര്‍ പാലത്തിലുണ്ടായിരുന്നതായ് കണക്കാക്കുന്നു.