X

പാകിസ്ഥാനെ ഉൾപ്പെടുത്താനുള്ള ചൈനയുടെ നീക്കം തള്ളി ; സൗദി അറേബ്യയും , യു എ ഇ യും അടക്കം ബ്രിക്സിൽ ഇനി 11 രാജ്യങ്ങൾ

ബ്രിക്സ് കൂട്ടായ്മയിലേക്ക് കൂടുതൽ രാജ്യങ്ങളെ ഉൾപ്പെടുത്താൻ ജൊഹന്നാസ്ബെർ‍ഗില്‍ നടന്ന ഉച്ചകോടിയിൽ തീരുമാനമായി അർജൻ്റീന, എത്യോപ്യ , സൗദി അറേബ്യ, യു എ ഇ, ഇറാൻ, ഇജിപ്ത് തുടങ്ങിയ ആറ് രാജ്യങ്ങൾ ബ്രിക്സിൽ 2024 ജനുവരി മുതൽ അംഗമാകും.അതേസമയം പാകിസ്ഥാനെ കൂടി ബ്രിക്സിൽ ഉൾപ്പെടുത്താനുള്ള ചൈനയുടെ നീക്കം ഉച്ചകോടി തള്ളി. അടുത്ത വർഷം ജനുവരി 1 മുതൽ അംഗത്വം പ്രാബല്യത്തിൽ വരുമെന്ന് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസ പറഞ്ഞു. തീരുമാനം അഭിനന്ദനാർഹമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു.അംഗബലം കൂട്ടാനുള്ള തീരുമാനം ചരിത്രപരമാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗും അഭിപ്രായപ്പെട്ടു.

webdesk15: