കൈക്കൂലി വാങ്ങുന്നതിനിടയില്‍ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ വിജിലന്‍സിന്റെ പിടിയില്‍. തൃശ്ശൂര്‍ കുറ്റിച്ചിറ വില്ലേജ് ഓഫീസിലെ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസറായ വര്‍ഗീസാണ് 1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ വിജിലന്‍സിന്റെ പിടിയിലായത്.
മാന്ദാമംഗലം സ്വദേശിയും ഭിന്ന ശേഷിക്കാരനുമായ പരാതിക്കാരന്റെ ഭാര്യയുടെ പേരില്‍ കുറ്റിച്ചിറ വില്ലേജ് ഓഫീസിന്റെ പരിധിയില്‍പ്പെട്ട വസ്തു ഭാര്യാമാതാവിന് നല്‍കുന്നതിനായി ആധാരത്തിന്റെ പോക്ക് വരവ് ചെയ്യുന്നതിനും നികുതി അടക്കുന്നതിനും ഭാര്യയുടെ പേരില്‍ ആര്‍.ഒ.ആര്‍ സര്‍ട്ടിഫിക്കറ്റ് കിട്ടുന്നതിന് വില്ലേജ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇത് നല്‍കുന്നതിനാണ് സ്‌പെഷ്യല്‍ വില്ലേജ് ഓഫീസറായ വര്‍ഗീസ് കൈക്കൂലി ആവശ്യപ്പെച്ചത്.
കഴിഞ്ഞ മാസവും മറ്റൊരു ആര്‍.ഒ.ആര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനായി പരാതിക്കാരനില്‍ നിന്ന് 500 രൂപ വര്‍ഗീസ് കൈപ്പറ്റിയിരുന്നു. ഇത്തവണ പരാതിക്കാരനോട് 1000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും ഇന്ന് തന്നെ ഓഫീസിലെത്തിക്കുവാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് പരാതിക്കാരന്‍ തൃശ്ശൂര്‍ വിജിലന്‍സ് ഡി.വൈ.എസ്.പി ജിം പോളിനെ അറിയിച്ചു.
അദ്ദേഹത്തിന്റെ നേതൃത്തത്തിലുള്ള വിജിലന്‍സ് സംഘം കെണിയൊരുക്കി ഇന്ന് രാവിലെ 10:30ഓടെ കുറ്റിച്ചിറ വില്ലേജ് ഓഫീസ് കെട്ടിടത്തിന് സമീപത്തെ ബാത്ത്‌റൂമിനടുത്ത് വെച്ച് പരാതിക്കാരനില്‍ നിന്ന് 1000 രൂപ കൈക്കൂലി വാങ്ങിയ വര്‍ഗീസിനെ കൈയോടെ പിടികൂടുകയായിരുന്നുയ.