ലഞ്ചേരി: മണ്ണ് മാഫിയക്കാരില്‍ നിന്ന് ഗൂഗിള്‍പേ വഴി കൈക്കൂലി വാങ്ങിയ രണ്ട് എസ്.ഐമാര്‍ക്ക് സസ്പെന്ഷന്. പുത്തന്‍കുരിശ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐമാരായ ജോയ് മത്തായി, അബ്ദുല്‍ റഹ്മാന് എന്നിവര്‍ക്കാണ് സസ്പെന്ഷന്.
കണ്ട്രോള് റൂം വാഹനത്തില്‍ ജോലി ചെയ്തിരുന്നവരാണ് ഇരുവരും. റൂറല്‍ എസ്.പിക്ക് ലഭിച്ച പരാതിയില്‍ പുത്തന്‍കുരിശ് ഡിവൈ.എസ്.പി ജി. അജയ്നാഥ് നടത്തിയ പ്രാഥമികന്വേഷണത്തെ തുടര്‍ന്നാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്