X

കൈക്കൂലി ഇനി സസ്‌പെന്‍ഷനിലൊതുങ്ങില്ല; ശിക്ഷിക്കപ്പെട്ടാല്‍ ജോലി തെറിക്കും

കൈക്കൂലി ഉള്‍പ്പെടെ അഴിമതിക്കേസുകളില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരായ വകുപ്പുതല നടപടികള്‍ കര്‍ശനമാക്കി സര്‍ക്കാര്‍. കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥരുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചതായി വിവിധ കോണുകളില്‍നിന്ന് വിമര്‍ശനമുയര്‍ന്നതോടെയാണിത്.

കൈക്കൂലി വാങ്ങുന്നത് സംബന്ധിച്ച പരാതി ലഭിച്ചാല്‍ വിജിലന്‍സ് ‘കെണി’യൊരുക്കി ഉദ്യോഗസ്ഥരെ തെളിവുസഹിതം പിടികൂടാറുണ്ട്. അറസ്റ്റ് രേഖപ്പെടുത്തുന്നതോടെ ഇവരെ സര്‍വിസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യുമെങ്കിലും ഭരണവകുപ്പുകള്‍ മറ്റു നടപടികള്‍ വൈകിപ്പിക്കുകയോ ഒഴിവാക്കുകയോ ആണ് പതിവ്. ഇനി ഇത് അനുവദിക്കില്ല. ഇക്കാര്യത്തില്‍ പരിശോധനകളുണ്ടാകും.

കൈക്കൂലിക്കാര്‍ക്കെതിരായ നടപടികളില്‍ വീഴ്ചയുണ്ടാകരുതെന്നു കാട്ടി അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ.വി. വേണു ഉത്തരവിറക്കി. കൈക്കൂലിക്കേസില്‍ പിടിയിലാകുന്നവരുടെ വീട്ടിലും ബാങ്ക് അക്കൗണ്ടിലും ലക്ഷങ്ങളുടെ അനധികൃത സമ്പാദ്യം സമീപകാലത്ത് കണ്ടെത്തിയതോടെ ഇത്തരക്കാര്‍ക്കെതിരെ വകുപ്പുതല നടപടി ഉറപ്പാക്കണമെന്ന് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ വിഭാഗം സര്‍ക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

കൈക്കൂലിക്കാരടക്കമുള്ള ഉദ്യോഗസ്ഥര്‍ അറസ്റ്റിലാകുമ്പോള്‍ തന്നെ സര്‍വിസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് 1960ലെ കേരള സിവില്‍ സര്‍വിസസ് ചട്ടപ്രകാരം ബന്ധപ്പെട്ട വകുപ്പ് അച്ചടക്ക നടപടി സ്വീകരിച്ച് കഠിനശിക്ഷ ഉറപ്പാക്കണം, ശിക്ഷിക്കപ്പെടുന്ന ഉദ്യോഗസ്ഥരെ സര്‍വിസില്‍ നിന്ന് നീ?ക്കാ?ന്‍ കാലതാമസമുണ്ടാകരുത്, ഒന്നിലധികം വിജിലന്‍സ് കേസുകളില്‍ പെടുകയോ വിജിലന്‍സ് അന്വേഷണങ്ങളില്‍ ആരോപണം നേരിടുകയോ ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നിര്‍ബന്ധമായും അച്ചടക്കനടപടി സ്വീകരിക്കണം, കേസില്‍പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രോസിക്യൂഷന്‍ അനുമതി നല്‍കുന്നതിന് 1988ലെ അഴിമതി നിരോധന നിയമത്തിലെ 19ാം വകുപ്പ് പ്രകാരം സമയബന്ധിതമായി തീരുമാനം കൈക്കൊള്ളണം എന്നിവയാണ് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം.

webdesk13: