പട്ടയം വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ സിപിഐ മണ്ഡലം സെക്രട്ടറിയെ നീക്കി. റവന്യു മന്ത്രിയുടെ ഓഫീസില്‍ കൊണ്ടുപോയശേഷം പണം വാങ്ങിയെന്ന പരാതിയില്‍ സിപിഐ നേമം മണ്ഡലം സെക്രട്ടറി കാലടി ജയചന്ദ്രന് എതിരെയാണ് നടപടി. യുവാവിന്റെ പരാതിയിലാണ് നടപടി.
മണക്കാട് സ്വദേശിയായ ഷംനാദാണ് സിപിഐ ജില്ലാനേതൃത്വത്തിന് പരാതി നല്‍കിയത്. ഷംനാദിന്റെ ചാലയിലെ 3 സെന്റ് കൈവശഭൂമിക്ക് പട്ടയം വാങ്ങി നല്‍കാമെന്ന് പറഞ്ഞ് ജയചന്ദ്രന്‍ 2023 ജനുവരി മുതല്‍ നാല് ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് പരാതി.
വില്ലേജ് ഓഫീസിലും തഹസീല്‍ദാര്‍ ഓഫീസിലും കാര്യം നടക്കാതെ വന്നപ്പോള്‍ മന്ത്രി കെ രാജന്റെ ഓഫീസിലും പരാതിക്കാരനെ കൊണ്ടുപോയി. അവിടെനിന്ന് ഇറങ്ങിയശേഷവും പണം വാങ്ങിയെന്നാണ് ആരോപണം.