കഴിഞ്ഞ ദിവസമാണ് കൈക്കൂലി കേസിൽ തിരുവല്ല മുനിസിപ്പൽ സെക്രട്ടറി നാരായണനെ 25,000 രൂപ വാങ്ങുന്നതിനിടയിൽ വിജിലൻസ് പിടികൂടിയത്.നാരായണന്റെ ഇടപാടുകളെപ്പറ്റിയുള്ള അന്വേഷണത്തിന് നേതൃത്വം കൊടുത്തത് സ്പെഷ്യൽ സെൽ ഡിവൈഎസ്പിയായ വേലായുധൻ നായരാണ് . വേലായുധൻ നായരാണ് നാരായണനിൽ നിന്ന് കൈക്കൂലി വാങ്ങി പിടിയിലായത്.
നാരായണന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചതിൽ നിന്നും വേലായുധൻ നായരുടെ മകന്റെ അക്കൗണ്ടിലേക്ക് 50,000 രൂപ നാരായണൻ കൈമാറിയതായി കണ്ടെത്തി. തുടർന്നാണ് വേലായുധൻ നായർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.