തിരുവനന്തപുരം : ബ്രൂവറി, ഡിസ്റ്റിലറി അനുമതി സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി. പുതിയ അനുമതി കൂടുതല്‍ പരിശോധനകള്‍ക്കുശേഷം മാത്രമേ നല്‍കാനാകുവെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇപ്പോള്‍ അനുവദിച്ചതില്‍ യാതൊരു വീഴ്ചയുമില്ല. വിവാദം ഒഴിവാക്കുന്നതിനാണു തീരുമാനമെടുത്തത്. നാടിന്റെ പൊതുവായ കാര്യങ്ങള്‍ക്ക് ഒരുമിച്ചു നില്‍ക്കുന്നതിനു ചില വിട്ടുവീഴ്ചകള്‍ ആവശ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.