ദോഹ: വോഡഫോണ്‍ ഖത്തറിന്റെ പുതിയ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസറായി(സി.എഫ്.ഒ) ബ്രെട്ട് ഗോസ്ഷനെ നിയമിച്ചു. നൈജീരിയയിലും ഘാനയിലും എം ടി എന്‍ സി ഇ ഒയായി പ്രവര്‍ത്തിച്ചിരുന്ന ഗോസ്ഷന്‍ എം ടി എന്നിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസറായും എക്‌സിക്യൂട്ടീവ് ഡയറക്ടറായും മൂന്ന് വര്‍ഷം സൗത്ത് ആഫ്രിക്കയില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തുടര്‍ന്ന് പാപുവ ന്യൂ ഗിനിയയില്‍ ഡിജിസെല്‍ സി ഇ ഒയായും അദ്ദേഹം പ്രവര്‍ത്തിച്ചു.
യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ആഫ്രിക്കയില്‍ നിന്നും നതാല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചാര്‍ട്ടേണ്ട അക്കൗണ്ടന്റില്‍ ബിരുദങ്ങളുള്ള ബ്രെട്ട് ഗോസ്ഷന്‍ ഡര്‍ബനിലാണ് ജനിച്ചത്. 1987 മുതല്‍ രംഗത്തുള്ള അദ്ദേഹം മൂന്ന് പതിറ്റാണ്ടായി ബാര്‍ലോ മോട്ടോര്‍ ഇന്‍വെസ്റ്റ്‌മെന്റ്‌സ് ലിമിറ്റഡ്, ഓട്ടോപേജ് സെല്ലുലാര്‍, ഡെക്‌സെല്‍, ഡെലോയിട്ടി ഹോള്‍ഡിംഗ് തുടങ്ങിയ സ്ഥാപനങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.