X

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിലിന്ന് തകര്‍പ്പനങ്കങ്ങള്‍

ലണ്ടന്‍:യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിലിന്ന് തകര്‍പ്പനങ്കങ്ങള്‍. ഗ്രൂപ്പ് ഇ യില്‍ അത്‌ലറ്റികോ മാഡ്രിഡ് ഫെയനൂര്‍ദ്ദിനെയും സെല്‍റ്റിക് ലാസിയോയെയും നേരിടുമ്പോള്‍ ഗ്രൂപ്പ് എഫില്‍ തകര്‍പ്പനങ്കത്തില്‍ ജര്‍മന്‍ സംഘമായ ബൊറൂഷ്യ ഡോര്‍ട്ടുമണ്ട് ഏ.സി മിലാനെ നേരിടും. ഇതേ ഗ്രൂപ്പില്‍ ഇന്ന് ന്യുകാസില്‍ യുനൈറ്റഡ് പി.എസ്.ജിയുമായി കളിക്കും. ഗ്രൂപ്പ് ജിയില്‍ റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡ് യംഗ് ബോയ്‌സിനെയും ആര്‍.ബി ലൈപ്‌സിഗ് മാഞ്ചസ്റ്റര്‍ സിറ്റിയെയും എതിരിടും. നിലവിലെ വന്‍കരാ ജേതാക്കളാണ് സിറ്റി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായി മുന്നേറുകയായിരുന്ന സിറ്റി പോയ വാരത്തില്‍ വോള്‍വ്‌സിനെതിരെ തല താഴ്ത്തിയിരുന്നു. അതിനാല്‍ തന്നെ കോച്ച് പെപ് ഗുര്‍ഡിയോള സമ്മര്‍ത്തിലാണ്. ഗ്രൂപ്പ് എച്ചില്‍ റോയല്‍ ആന്‍ഡ്‌വെര്‍പ് ഷാക്തര്‍ ഡോണ്‍സ്റ്റക്കിനെയും എഫ്.സി പോര്‍ട്ടോ ബാര്‍സിലോണക്കെതിരെയും കളിക്കും.

 

webdesk11: