X

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തകര്‍പ്പനങ്കങ്ങള്‍; ചെല്‍സിയും ആഴ്‌സനലും ഇന്ന് നേര്‍ക്കുനേര്‍

ലണ്ടന്‍: ഇടവേളക്ക് ശേഷം ഇന്ന് മുതല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തകര്‍പ്പനങ്കങ്ങള്‍. മുന്‍ ചാമ്പ്യന്മാരായ ചെല്‍സിയും ആഴ്‌സനലും തമ്മിലാണ് ഇന്നത്തെ കിടിലനങ്കം. ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും കരുത്തരായ ലിവര്‍പൂളും ഇന്ന് കളത്തിലുണ്ട്. സിറ്റിക്ക് പ്രതിയോഗികളായി വരുന്നത് ബ്രൈട്ടണാണ്. ലിവറിനെതിരെ എവര്‍ട്ടണും. ഇന്ന് നടക്കുന്ന മറ്റ് മല്‍സരങ്ങളില്‍ ഏ.എഫ്.സി ബോണ്‍മൗത്ത് വോള്‍വറിനെയും ബ്രെന്‍ഡ്‌ഫോര്‍ഡ് ബേണ്‍ലിയെയും ന്യൂകാസില്‍ യുനൈറ്റഡ് കൃസ്റ്റല്‍ പാലസിനെയും നോട്ടിങ്ഹാം ഫോറസ്റ്റ് ലൂട്ടണ്‍ ടൗണിനെയും ഷെഫീല്‍ഡ് യുനൈറ്റഡ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെയും എതിരിടും. രാജ്യാന്തര ഇടവേളക്ക് പിരിയും മുമ്പ് എട്ട് മല്‍സരങ്ങളാണ് എല്ലാവരും പൂര്‍ത്തിയാക്കിയത്. 20 പോയിന്റുമായി ടോട്ടനമാണ് നിലവില്‍ ഒന്നാമത്. ഇതേ പോയന്റില്‍ ആഴ്‌സനല്‍ രണ്ടാം സ്ഥാനത്തും. നിലവിലെ ചാമ്പ്യന്മാരായ സിറ്റിക്കാര്‍ 18 ല്‍ മൂന്നാമതും ലിവര്‍ 17 ല്‍ നാലാമതുമാണ്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ചെല്‍സി എന്നീ കരുത്തരാണ് വളരെ പിറകില്‍. എട്ട് കളികളില്‍ യുനൈറ്റഡ് സമ്പാദ്യം കേവലം 12 പോയിന്റാണ്. പത്തം സ്ഥാനത്താണ് മുന്‍ ചാമ്പ്യന്മാര്‍. ചെല്‍സിയാവട്ടെ 11 പോയന്റില്‍ പതിനൊന്നാമതും.

webdesk11: