കൂടത്തായി കൂട്ടക്കൊലയില്‍ പെട്ട നാല് മൃതദേഹ അവശിഷ്ടങ്ങളില്‍ ഹൈദരാബാദിലെ കേന്ദ്ര ഫോറന്‍സിക് ലാബില്‍ പരിശോധിച്ചതിന്റെ റിപ്പോര്‍ട്ട് പ്രോസിക്യൂഷന് ലഭിച്ചു. ഈ മൃതദേഹങ്ങളില്‍ സയനൈഡിന്റെ അംശം ഇല്ലെന്നാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. മുഖ്യപ്രതി ജോളി ആദ്യ ഭര്‍ത്താവ് റോയ് തോമസ് ഉള്‍പ്പെടെ ആറുപേരെ കൊലപ്പെടുത്തി എന്നാണ് കേസ്.
ഇതില്‍ റോയ് തോമസിനെയും ജോളിയുടെ രണ്ടാമത്തെ ഭര്‍ത്താവിന്റെ ആദ്യ ഭാര്യ സിലിയുടെയും മരണകാരണം ഉള്ളില്‍ സയനൈഡ് ഉള്ളില്‍ ചെന്നാണെന്ന് കണ്ടെത്തിയിരുന്നു. ബാക്കി നാലുപേരുടെ വിശദ പരിശോധന ഫലമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.