ലോകകപ്പില്‍ ഇന്ന് തകര്‍പ്പന്‍ മത്സരങ്ങള്‍. ഓസ്‌ട്രേലിയ ന്യൂസിലാന്‍ഡിനെയും, നെതര്‍ലാന്‍ഡ്‌സ്ബംഗ്ലാദേശിനെയും നേരിടും. ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ഓസീസ് തുടര്‍ച്ചയായ 3 മത്സരങ്ങള്‍ ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ന് ഇറങ്ങുന്നത്.
അതേസമയം, നെതര്‍ലന്‍ഡ്‌സിന്റെയും ബംഗ്ലാദേശിന്റെയും സെമി പ്രതീക്ഷകള്‍ ഏറെക്കുറെ അസ്തമിച്ചിരിക്കുകയാണ്.ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ രാവിലെ 10.30 മുതലാണ് ഓസ്‌ട്രേലിയ-ന്യൂസിലാൻഡ് പോരാട്ടം. സെമി ലക്ഷ്യമിട്ട് ഇരു ടീമുകളും കടുത്ത മത്സരം കാഴ്ചവെക്കുമെന്നത് ഉറപ്പാണ്.
തുടർച്ചയായി ജയിച്ചുവന്ന ന്യൂസിലൻഡിന് കഴിഞ്ഞ മത്സരത്തിൽ ഇന്ത്യക്കെതിരേയാണ് ഇടർച്ചയുണ്ടായത്. നിലവിൽ ആറ് പോയിന്റുള്ള ഓസ്‌ട്രേലിയ നാലാം സ്ഥാനത്തും എട്ട് പോയിന്റുമായി ന്യൂസിലൻഡ് മൂന്നാം സ്ഥാനത്തുമാണ്.
ഇന്നത്തെ രണ്ടാം മത്സരത്തില്‍ നെതര്‍ലാന്‍ഡ്‌സ്ബംഗ്ലാദേശിനെ നേരിടും. ഉച്ചയ്ക്ക് രണ്ടിന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം. ഇരു ടീമിനും സെമി പ്രതീക്ഷകള്‍ ഏറെക്കുറെ അസ്തമിച്ചിരിക്കുകയാണ്.