X

അതിരുവിട്ട് ആശങ്കയൊഴിയാതെ

മാനഭംഗക്കേസില്‍ കോടതി കുറ്റക്കാനെന്നു കണ്ടെത്തിയ ദേര സച്ചാ സൊദ മേധാവി ഗുര്‍മീത് റാം റഹിം സിങിന്റെ അനുയായികള്‍ കലാപം അഴിച്ചുവിട്ട സംസ്ഥാനങ്ങളില്‍ സൈന്യവും പോലീസും സുരക്ഷ ശക്തമാക്കിയിട്ടുണ്ടെങ്കിലും വിധി പുറപ്പെടുവിപ്പിക്കുന്ന ദിവസം വീണ്ടും കലാപം ഉടലെടുക്കാനുള്ള സാധ്യതയുണ്ട്്. റാം റഹീമിന് മിനറല്‍ വാട്ടറും സഹായിയും നല്‍കി വി.ഐ.പി പരിഗമനയെന്ന വാദം ഹരിയാന ജയില്‍ മേധാവി കെ.പി സിംങ് തള്ളിയിട്ടുണ്ട്. റാം റഹിം ഇപ്പോഴുള്ളത് സുനൈറ ജയിലിലാണ്. ഇതിനകം തന്നെ റദ്ദാക്കിയ ട്രെയിനുകളുടെ എണ്ണം 600 ആയ്. ഓഗസ്റ്റ് 24 മുതലുള്ള കണക്കാണിത്. ഇന്നു രാവിലെയും സിര്‍സയില്‍ സൈന്യം മാര്‍ച്ച് നടത്തി. രാത്രി വരെയുണ്ടായ അക്രമങ്ങളില്‍ 32 പേര്‍ കൊല്ലപ്പെടുകയുമ ആയിരത്തിലധം പേര്‍ക്ക് പരിക്കേ്ല്‍ക്കുകയും ചെയ്തിരുന്നു.

എന്നാല്‍ സര്‍ക്കാര്‍ നിഷ്‌ക്രിയമായി നോക്കിനില്‍ക്കുകയാണെന്നാണ് കോടതിയുടെ നിരീക്ഷണം. ഇരു സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാര്‍ക്കെതിരെയും രാജിക്കായുള്ള മുറവിളി ഉയര്‍ന്നിട്ടുണ്ട്.

വിധി വന്നതിനു പിന്നാലെ പഞ്ചാബ്, ഹരിയാന, ഡല്‍ഹി എന്നീ മൂന്ന് സംസ്ഥാനങ്ങളില്‍ റാം റഹിമിന്റെ ഭക്തര്‍ അഴിഞ്ഞാടി. ഇവിടങ്ങളിലുണ്ടായ അക്രമസംഭവങ്ങളില്‍ ചുരുങ്ങിയത് 32 പേര്‍ കൊല്ലപ്പെട്ടു. 350 ലധികം പേര്‍ക്ക് പരിക്കേറ്റു. ആദ്യം ഹരിയാനയിലും പഞ്ചാബിലും ഒതുങ്ങി നിന്ന കലാപം പിന്നീട് ഡല്‍ഹിയിലേക്കും വ്യാപിച്ചു. വിധി റാം റഹിമിന് പ്രതികൂലമായാല്‍ കലാപമുണ്ടാകുമെന്ന് നേരത്തെ ഇന്റലിജന്‍സ് ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ബുധനാഴ്ച മുതല്‍ ഹരിയാനയില്‍ നിന്നും പഞ്ചാബില്‍ നിന്നും രണ്ടു ലക്ഷം പേരാണ് നഗരത്തില്‍ തടിച്ചൂകൂടിയിരുന്നത്. വിധി വന്നയുടന്‍ അനുയായികള്‍ കണ്ണില്‍ കണ്ടതിനെല്ലാം തീയിടുകയായിരുന്നു. പൊലീസിന്റേതടക്കം വാഹനങ്ങള്‍ കത്തിച്ചാമ്പലാക്കി. പഞ്ചാബിലെ മലോട് ബലൗണ റെയില്‍വേ സ്റ്റേഷനും പൊലീസ് സ്റ്റേഷനും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും തീയിട്ടു. തീവണ്ടികളും പെട്രോള്‍ പമ്പുകളും മാധ്യമങ്ങളുടെ ഒ.ബി വാനുകളും അഗ്നിശമന സേനാ വാഹനങ്ങളും കത്തിച്ചു. ഹരിയാനയില്‍ ചണ്ഡീഗഡ്, സിര്‍സത, പഞ്ചാബില്‍ ഫിറോസ്പൂര്‍, ഭട്ടിന്‍ഡ എന്നിവിടങ്ങളിലായിരുന്നു ഏറെ അഴിഞ്ഞാട്ടം നടന്നത്. ഇവിടങ്ങളില്‍ പിന്നീട് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
അക്രമികളെ പിരിച്ചുവിടാന്‍ സൈന്യത്തിന് കണ്ണീര്‍വാതകവും ഗ്രനേഡും ഉപയോഗിക്കേണ്ടി വന്നു. നിരവധി സ്ഥലങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റ് സേവനങ്ങളും റദ്ദാക്കി.
അതിനിടെ, കോടിക്കണക്കിന് രൂപയുടെ നഷ്ടം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ നഷ്ടപരിഹാരമായി ഇദ്ദേഹത്തിന്റെ സ്വത്തുക്കള്‍ കണ്ടു കെട്ടാന്‍ പഞ്ചാബ്-ഹരിയാന കോടതി ഉത്തരവിട്ടു.
അതീവ ഗുരുതരമായ സ്ഥിതി വിശേഷമാണ് പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ നിലവിലുള്ളത്. വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു. അക്രമങ്ങള്‍ അസ്വസ്ഥപ്പെടുത്തുന്നുവെന്നും എല്ലാവരും സമാധാനം നിലനിര്‍ത്തണമെന്നും മോദി ട്വിറ്ററില്‍ ആഹ്വാനം ചെയ്തു. കലാപം വ്യാപിക്കാതിരിക്കാനുള്ള കര്‍ശന നിര്‍ദേശം കേന്ദ്രം നല്‍കിയിട്ടുണ്ട്. ഡല്‍ഹിയിലെ പതിനൊന്ന് ജില്ലകളില്‍ നിരോധനാജ്ഞ പ്രാബല്യത്തില്‍ വരുത്തിയിട്ടുണ്ട്.
കേന്ദ്രആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറിനെയും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങിനെയും വിളിച്ചുസംസാരിച്ചു. പ്രതിഷേധക്കാരെ നേരിടുന്നതില്‍ സര്‍ക്കാര്‍ നിഷ്‌ക്രിയമാണെന്ന് ആരോപണമുണ്ട്.

 

 

chandrika: