X

ബ്രസീലിലെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്കു കുത്തേറ്റു

ബ്രസീലിയ: ബ്രസീല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ മുന്‍നിര സ്ഥാനാര്‍ത്ഥി ജൈര്‍ ബോല്‍സൊനാരോക്ക് കുത്തേറ്റു. ജൈറിന്റെ നില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. മിന്‍ഹാസ് ജെര്‍വിസ് നഗരത്തിലെ ജൂയിസ് ഡി ഫോറ സിറ്റിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയാണ് സംഭവം.

പ്രവര്‍ത്തകനെന്ന വ്യാജേന റാലിയില്‍ ഒപ്പം കൂടിയ അജ്ഞാത യുവാവ് ജൈറിനെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. അക്രമിയെ പിടികൂടാന്‍ അണികള്‍ ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഫെഡറല്‍ പൊലീസ് അറിയിച്ചു.

തീവ്ര വലതുപക്ഷ നിലപാടു പുലര്‍ത്തുന്ന ബോല്‍സൊനാരോ തന്റെ പ്രസ്താവനകളിലൂടെ ബ്രസീലില്‍ വിവാദനായകനാണ്. ഈ നിലപാടുമൂലം ബ്രസീലിലെ യാഥാസ്ഥിതികരുടെ ഇടയില്‍ കാര്യമായ സ്വാധീനവും ഇയാള്‍ക്കുണ്ട്.

chandrika: